മാവോയിസ്റ്റ് സന്തോഷിന്‍റെ വീട്ടിൽ എ​ൻഐഎയുടെ പ​രി​ശോ​ധ​ന
Wednesday, October 13, 2021 12:28 AM IST
കോ​യ​ന്പ​ത്തൂ​ർ: മാ​വോ​യി​സ്റ്റ് സ​ന്തോ​ഷി​ന്‍റെ അ​ങ്ക​ല​ക്കു​റി​ച്ചി​യി​ലു​ള്ള വ​സ​തി​യി​ൽ എ​ൻ​ഐ​എ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി.
2014ൽ ​സ​ന്തോ​ഷി​നെ കാ​ണാ​നി​ല്ലെ​ന്നു കാ​ണി​ച്ച് പി​താ​വ് അ​ർ​ജു​ന​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ ആ​ളി​യാ​ർ പോ​ലീ​സ് സ​ന്തോ​ഷ് മാ​വോ​യി​സ്റ്റ് സം​ഘ​ത്തി​ൽ ചേ​ർ​ന്ന് വ​യ​നാ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തായും 30 കേ​സു​ക​ൾ ഉ​ള്ള​താ​യും ക​ണ്ടെ​ത്തി.
നാ​ല് എ​ൻ​ഐ​എ ഓ​ഫി​സ​ർ​മാ​ർ പൊ​ള്ളാ​ച്ചി അ​ങ്ക​ല​ക്കു​റി​ച്ചി​യി​ലു​ള്ള സ​ന്തോ​ഷി​ന്‍റെ വീ​ട്ടി​ൽ തി​ങ്ക​ളാ​ഴ്ച്ച രാ​ത്രി മു​ത​ൽ റെ​യ്ഡ് ന​ട​ത്തി. മാ​താ​പി​താ​ക്ക​ളാ​യ അ​ർ​ജു​ന​ൻ, ക​ലെ സെ​ൽ​വി എ​ന്നി​വ​രെ ചോ​ദ്യം ചെ​യ്യു​ക​യും, സ​ന്തോ​ഷി​നോ​ട് കീ​ഴ​ട​ങ്ങാ​ൻ പ​റ​യാ​നും ആ​വ​ശ്യ​പ്പെ​ട്ടു. സ​ന്തോ​ഷി​ന്‍റെ ഒ​രു സു​ഹൃ​ത്തി​നെ​യും ഫോ​ണി​ൽ വി​ളി​ച്ചു.