കു​ഞ്ഞ​ച്ച​ന്‍, ഭൂ​മി​യി​ലെ ദൈ​വ​ത്തി​ന്‍റെ ക​രം: മാ​ര്‍ പീ​റ്റ​ര്‍ കൊ​ച്ചു​പു​ര​യ്ക്ക​ല്‍
Wednesday, October 13, 2021 12:28 AM IST
രാ​മ​പു​രം: ദൈ​വ​ത്തി​ന്‍റെ ക​ര​ങ്ങ​ള്‍ ആ​ദ്യം ചെ​ന്നെ​ത്തു​ന്ന​തു പാ​വ​പ്പെ​ട്ട​വ​രി​ലാ​ണെ​ന്നും പാ​വ​ങ്ങ​ള്‍​ക്കാ​യി ജീ​വി​തം സ​മ​ര്‍​പ്പി​ച്ച വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍ ഭൂ​മി​യി​ലെ ദൈ​വ​ത്തി​ന്‍റെ ക​ര​ങ്ങ​ളാ​യി​രു​ന്നെ​ന്നും പാ​ല​ക്കാ​ട് രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ മാ​ര്‍ പീ​റ്റ​ര്‍ കൊ​ച്ചു​പു​ര​യ്ക്ക​ല്‍ പ​റ​ഞ്ഞു. രാ​മ​പു​ര​ത്തു വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍റെ തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.
ദൈ​വ​ത്തി​ന്‍റെ​യും മ​നു​ഷ്യ​രു​ടെ​യും മു​മ്പി​ല്‍ പ്രീ​തി​ജ​ന​ക​മാ​യ ജീ​വി​തം ന​യി​ച്ച കു​ഞ്ഞ​ച്ച​ൻ ഈ​ശോ​യു​ടെ പ​ര​സ്യ​ജീ​വി​ത​ത്തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി​രു​ന്നെ​ന്നും മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ പ​റ​ഞ്ഞു. തി​രു​നാ​ള്‍ കൊ​ടി​യേ​റ്റു​ക​ര്‍​മവും മാ​ര്‍ പീ​റ്റ​ര്‍ കൊ​ച്ചു​പു​ര​യ്ക്ക​ല്‍ നി​ര്‍​വ​ഹി​ച്ചു.
ഫൊ​റോ​ന വി​കാ​രി റ​വ.ഡോ. ​ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ഞാ​റ​ക്കു​ന്നേ​ല്‍, വൈ​സ് പോ​സ്റ്റു​ലേ​റ്റ​ര്‍ റ​വ. ഡോ. ​സെ​ബാ​സ്റ്റ്യ​ന്‍ ന​ടു​ത്ത​ടം എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.