കാ​റപ​ക​ട​ത്തി​ൽ​ രോ​ഗിയടക്കം അ​ഞ്ചുപേ​ർ​ക്കു പ​രി​ക്ക്
Wednesday, October 13, 2021 12:28 AM IST
വ​ട​ക്ക​ഞ്ചേ​രി: രോ​ഗി​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യി​രു​ന്ന കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് രോ​ഗി ഉ​ൾ​പ്പെ​ടെ അ​ഞ്ചുപേ​ർ​ക്ക് പ​രി​ക്കേ​റ്റു.
കി​ഴ​ക്ക​ഞ്ചേ​രി കു​ണ്ടു​കാ​ട് വ​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. നെ​ഞ്ച് വേ​ദ​ന​യെ തു​ട​ർ​ന്ന് പാ​ണ്ടാം​ക്കോ​ട് സ്വ​ദേ​ശി​യാ​യ കു​ള​ത്തി​ങ്ക​ൽ ശി​വ​രാ​മ​നെ ( 75) ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​നി​ടെയാണ് അപകടം.
മ​ര​മി​ല്ലി​ൽ നി​ന്നും പു​റ​കോ​ട്ടെ​ടു​ത്ത ടി​പ്പ​റി​ൽ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
അ​പ​ക​ട​ത്തി​ൽ ശി​വ​രാ​മ​ന്‍റെ ഭാ​ര്യ ഇ​ന്ദി​ര (70), മ​ക്ക​ളാ​യ ച​ന്ദ്ര​മോ​ഹ​ൻ (46), രാ​ജ്മോ​ഹ​ൻ (44) മ​രു​മ​ക​ൾ പ്ര​സ​ന്ന (39) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു.​ഇ​വ​രെ നെന്മാ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.