റോ​ഡ് സ​ഞ്ചാ​ര്യ​യോ​ഗ്യ​മാ​ക്കി
Wednesday, October 13, 2021 12:28 AM IST
പാ​ല​ക്കാ​ട് : പു​തു​പ്പ​രി​യാ​രം പ​ഞ്ചാ​യ​ത്തി​ലെ വെ​ണ്ണ​ക്ക​ര പ്ര​ദേ​ശ​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി യാ​ത്രാ സൗ​ക​ര്യം ഇ​ല്ലാ​ത്ത പ്ര​ദേ​ശ​ത്തേ​ക്ക് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജന്മദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു സേ​വാ​ഹി സ​മ​ർ​പ്പ​ണ അ​ഭി​യാ​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മ്മി​ച്ച റോ​ഡി​ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കൃ​ഷ്ണ കു​മാ​ർ ഭാ​സ്ക​ര​ൻ റോ​ഡ് എ​ന്ന് നാ​മ​ക​ര​ണം ചെ​യ്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
മു​പ്പ​തി​ല​തി​കം കു​ടും​ബ​ങ്ങ​ളാ​ണ് ഈ ​പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. ബി​ജെ​പി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റും പു​തു​പ്പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​റു​മാ​യ ചെ​ല്ല​മ്മ ടീ​ച്ച​ർ, മ​ല​ന്പു​ഴ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യും അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​റു​മാ​യി​ട്ടു​ള്ള ജി.​സു​ജി​ത്ത്, പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യം​ഗം രോ​ഹി​ത്, ഭാ​സ്ക​ര​ൻ, ഷ​ണ്മു​ഖ​ൻ, ബാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.