ബ​സ്‌ കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ഇന്ന്
Wednesday, October 13, 2021 12:29 AM IST
പാ​ല​ക്കാ​ട്: ഒ​ല​വ​ക്കോ​ട് റെയി​ൽ​വെ ജം​ഗ്ഷ​ന് മു​ന്നി​ൽ എംപി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മ്മി​ച്ച ബ​സ്‌ വെ​യി​റ്റിം​ഗ് ഷെ​ൽ​ട്ട​ർ ഇ​ന്ന് രാ​വി​ലെ പത്തിന് വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എംപി ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൻ പ്രി​യ അ​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡി​വി​ഷ​ണ​ൽ റെയി​ൽ​വെ മാ​നേ​ജ​ർ ത്രി​ലോ​ക് കോ​ത്താ​രി മു​ഖ്യാ​തി​ഥി​യാ​കും.
എംപി ഫ​ണ്ടി​ൽ നി​ന്ന് 17 ല​ക്ഷം രൂ​പ റെ​യി​ൽ​വെ​ക്ക് ഡി​പ്പോ​സി​റ്റ് ചെ​യ്ത് റെയി​ൽ​വെ ത​ന്നെ​യാ​ണ് നി​ർ​മ്മാ​ണം ന​ട​ത്തി​യ​ത്. ത​റ ഭാ​ഗ​വും ഇ​രി​ക്കാ​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളും പൂ​ർ​ണ​മാ​യും ഗ്രാ​നൈ​റ്റ് കൊ​ണ്ടാ​ണ് നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്. ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള​വ​ർ​ക്ക് ബ​സ് സ്റ്റോ​പ്പി​ൽ ക​യ​റു​വാ​ൻ പ്ര​ത്യേ​ക റാം​പും പ​ണി​തി​ട്ടു​ണ്ട്. ഉടൻ വൈഫൈ ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യം കൂ​ടി ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് എംപി അ​റി​യി​ച്ചു.