വ​ന്യ​മൃ​ഗ​ശ​ല്യം: ന​ഷ്ടം ക​ണ​ക്കാ​ക്കാ​ൻ മണ്ണാർക്കാട്ട് സിഎജി സംഘമെത്തി
Thursday, October 14, 2021 12:20 AM IST
മ​ണ്ണാ​ർ​ക്കാ​ട് : തി​രു​വി​ഴാം​കു​ന്ന്, ക​ര​ടി​യോ​ട്, അ​ന്പ​ല​പ്പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​ന്യ​മൃ​ഗ​ശ​ല്യം കാ​ര​ണം ക​ർ​ഷ​ക​ർ​ക്കും സ​ർ​ക്കാ​രി​നും ഉ​ണ്ടാ​വു​ന്ന ന​ഷ്ട​ങ്ങ​ളെ കു​റി​ച്ചും വ​ന്യ​മൃ​ഗ​ശ​ല്യം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും പ​ഠി​ക്കു​ന്ന​തി​നാ​യി സെ​ട്ര​ൽ ഓ​ഡി​റ്റ​ർ ജ​ന​റ​ൽ (സി​എ​ജി) സം​ഘം സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ നാ​ശ​ന​ഷ്ടം വ​രു​ത്തി​യ ക​ളി​യാ​ങ്ങ​ൽ ഇ​ബ്രാ​ഹിം, തു​ണ്ട​ത്തി​ൽ രാ​ജു, വ​ള​പ്പി​ൽ അ​വ​റാ​ൻ എ​ന്നി​വ​രു​ടെ കൃ​ഷി സ്ഥ​ല​ങ്ങ​ളാ​ണ് സം​ഘം സ​ന്ദ​ർ​ശി​ച്ച​ത്.

തെ​ങ്ങ്, ക​വു​ങ്ങ്, റ​ബ്ബ​ർ, വാ​ഴ, നെ​ല്ല് തു​ട​ങ്ങി​യ കൃ​ഷി​ക​ളാ​ണ് തി​രു​വി​ഴാം​കു​ന്ന് അ​ന്പ​ല​പ്പാ​റ ക​ര​ടി​യോ​ട് മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ ഉ​ള്ള​ത്. ഇ​തി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ൾ ഇ​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ന്പോ​ൾ ക​ർ​ഷ​ക​ർ​ക്ക് ഉ​ണ്ടാ​വു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളെ കു​റി​ച്ച് വി​ദ​ഗ്ധ​സം​ഘം ക​ർ​ഷ​ക​രോ​ട് നേ​രി​ട്ട് ചോ​ദി​ച്ച​റി​ഞ്ഞു.

വ​ർ​ഷ​ത്തി​ൽ വി​ള​വെ​ടു​ക്കു​ന്ന​ത്, ദീ​ർ​ഘ​കാ​ലം വി​ള​വ് ല​ഭി​ക്കു​ന്ന​ത്, മൂ​ന്ന് മാ​സം കൊ​ണ്ട് വി​ള​വ് ല​ഭി​ക്കു​ന്ന​ത് തു​ട​ങ്ങി വ്യ​ത്യ​സ്ത കൃ​ഷി​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

ഇ​വ​യു​ടെ വി​ള​വെ​ടു​പ്പ് കാ​ല​വും ഇ​തി​നി​ട​യി​ൽ കൃ​ഷി​ക്ക് ചെ​ല​വ​ഴി​ക്കേ​ണ്ട​ത് തു​ക​യും വി​ള​വെ​ടു​ക്കു​ന്പോ​ൾ ല​ഭി​ക്കു​ന്ന തു​ക​യു​മെ​ല്ലാം സം​ഘം ചോ​ദി​ച്ച​റി​ഞ്ഞു.

ഇ​പ്പോ​ൾ വ​ന്യ​മൃ​ഗ​ങ്ങ​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്പോ​ൾ സ​ർ​ക്കാ​ർ ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കു​ന്ന ന​ഷ്ട​പ​രി​ഹാ​ര തു​ക​യെ കു​റി​ച്ചും സം​ഘം വി​ല​യി​രു​ത്തി.

വ​ന്യ​മൃ​ഗ​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്ന കൃ​ഷി​ക്ക് പ​ത്തി​ലൊ​ന്നു​പോ​ലും സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം ന​ൽ​കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ ശ​ക്ത​മാ​യി​രു​ന്നു.

വ​ന്യ​മൃ​ഗ​ശ​ല്യം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളെ കു​റി​ച്ചും സം​ഘം ക​ർ​ഷ​ക​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.

24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ര്യ​ക്ഷ​മ​മാ​യ വൈ​ദ്യു​തി ക​ന്പി​വേ​ലി, ട്ര​ഞ്ച് തു​ട​ക്കി​യ ആ​ശ​യ​ങ്ങ​ൾ ക​ർ​ഷ​ക​ർ പ​ങ്കു​വെ​ച്ചു. റി​പ്പോ​ർ​ട്ട് സം​ഘം സ​ർ​ക്കാ​രി​ന് കൈ​മാ​റും.

സി​എ​ജി ഓ​ഫീ​സ​ർ​മാ​രാ​യ ജോ​ണ്‍​സ​ണ്‍ സി.​പി, വി​നോ​ജ് സി.​വ​ർ​ഗീ​സ്, ജോ​ണ്‍ അ​പ്രോ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് എ​ത്തി​യ​ത്.

ഡെ​പ്യൂ​ട്ടി റെ​യ്ഞ്ച് ഫോ​റ​സ്റ്റ് ശ​ശി​കു​മാ​ർ, ഫോ​റ​സ്റ്റ​ർ ജ​യ​കൃ​ഷ്ണ​ൻ, സി​ദ്ദീ​ഖ്, അ​ബ്ദു, വാ​ർ​ഡ് മെ​ന്പ​ർ നൂ​റു​ൽ സ​ലാം, അ​രു​ണ്‍​കു​മാ​ർ പു​ഞ്ചാ​ലി​ൽ എ​ന്നി​വ​രും സം​ഘ​ത്തി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.