ലീ​ഡ് ബാ​ങ്കി​ന്‍റെ ക്രെ​ഡി​റ്റ് ഒൗ​ട്ട്റീ​ച്ച് പ്രോ​ഗ്രാം
Thursday, October 14, 2021 12:20 AM IST
പാ​ല​ക്കാ​ട് : ലീ​ഡ് ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക്രെ​ഡി​റ്റ് ഒൗ​ട്ട്റീ​ച്ച് പ്രോ​ഗ്രാം ജി​ല്ലാ ക​ള​ക്ട​ർ മൃ​ണ്‍​മ​യി ജോ​ഷി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ന​റാ ബാ​ങ്ക് ഡി​വി​ഷ​ണ​ൽ മാ​നേ​ജ​ർ രേ​ണു അ​ധ്യ​ക്ഷ​യാ​യി. പൊ​തു​സ്വ​കാ​ര്യ​സ​ഹ​ക​ര​ണ മേ​ഖ​ല​ക​ളി​ലെ 17 ബാ​ങ്കു​ക​ൾ ഒൗ​ട്ട്റീ​ച്ച് പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ലോ​ണ്‍ സാ​ൻ​ക്ഷ​നു​ക​ൾ വി​ത​ര​ണം ചെ​യ്തു. എ​ല്ലാ ബാ​ങ്കു​ക​ൾ​ക്കു​മാ​യി പ്ര​ത്യേ​കം സ്റ്റാ​ളു​ക​ൾ ഒ​രു​ക്കി​യി​രു​ന്നു. പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും ബാ​ങ്ക് ലോ​ണ്‍ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ചു.
ച​ന്ദ്ര​ന​ഗ​ർ ശ്രീ​പാ​ർ​വ​തി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ വി.​ആ​ർ. സ​തീ​ശ​ൻ, ലീ​ഡ് ഡി​സ്ട്രി​ക്ട് ഡി​വി​ഷ​ണ​ൽ മാ​നേ​ജ​ർ ആ​ർ.​പി ശ്രീ​നാ​ഥ്, സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ അ​ന​ന്ത​നാ​രാ​യ​ണ​ൻ, ക​ന​റാ ബാ​ങ്ക് ഡി​വി​ഷ​ണ​ൽ മാ​നേ​ജ​ർ എ​ൻ.​വി​ദ്യാ​സാ​ഗ​ർ പ്രസംഗിച്ചു.
സ​മാ​പ​ന പ​രി​പാ​ടി പാ​ല​ക്കാ​ട് മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്രി​യ അ​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ബാ​ർ​ഡ് അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ ക​വി​ത റാം, ​ഡി.​ഐ.​സി ജ​ന​റ​ൽ മാ​നേ​ജ​ർ ഗി​രീ​ഷ്, കി​ൻ​ഫ്ര മാ​നേ​ജ​ർ മു​ര​ളി കൃ​ഷ്ണ​ൻ പ്രസംഗിച്ചു.