ക​ര​ടി​പ്പാ​റ​യി​ലെ യു​വ​തി​യെ പോ​ലീ​സ് തെര​ച്ചി​ലിൽ ക​ണ്ടെ​ത്തി
Thursday, October 14, 2021 12:20 AM IST
ചി​റ്റൂ​ർ: മാ​താ​പി​താ​ക്ക​ളി​ൽ നി​ന്നും ശ​കാ​ര​മു​ണ്ടാ​വു​മെ​ന്നു ഭ​യ​ന്ന് വീ​ട്ടി​ൽ നി​ന്നും ഒ​ളി​ച്ച യു​വ​തി മീ​നാ​ക്ഷി​പു​രം പോ​ലി​സ് ഡോ​ഗ് സ്ക്വാ​ഡി​നെ ഉ​പ​യോ​ഗി​ച്ച് മി​ന്ന​ൽ​വേ​ഗ​ത്തി​ൽ ക​ണ്ടെ​ത്തി.
മൂ​ല​ക്ക​ട ക​ര​ടി​പ്പാ​റ ശെ​ൽ​വ​ന്‍റെ മ​ക​ൾ ഭു​വ​നേ​ശ്വ​രി (18) ആ​ണ് ഇ​ന്ന​ലെ കാ​ല​ത്തു മു​ത​ൽ കാ​ണ​താ​യ​ത്.
യു​വ​തി​യും കു​ടും​ബം പ്ര​ദേ​ശ​ത്തെ തോ​പ്പി​ൽ കു​ടി​ൽ കെ​ട്ടി​യാ​ണ് താ​മ​സം. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഭൂ​വ​നേ​ശ്വ​രി​യു​ടെ അ​മ്മ ക​ന്നി​യ​മ്മ ഉ​ണ​ർ​ന്ന​പ്പോ​ൾ ഭൂ​വ​നേ​ശ്വ​രി​യെ വീ​ട്ടി​ൽ കാ​ണാ​താ​യി. ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ വി​ടു​ക​ളി​ലും പ​രി​ച​യ​ക്കാ​രു​ടെ വീ​ടു​ക​ളി​ലും അ​ന്വേ​ഷി​ച്ചും വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ല്ല.
തു​ട​ർ​ന്ന് ക​ന്നി​യ​മ്മ മീ​നാ​ക്ഷി​പു​രം പോ​ലീ​സി​ൽ മ​ക​ളെ കാ​ണാ​നി​ല്ലെ​ന്നും ആ​ശ​ങ്ക​യു​ണ്ടെ​ന്നും കാ​ണി​ച്ച് പ​രാ​തി ന​ൽ​കി.
സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ഇ​ൻ​സ്പെ​ക്ട​ർ ജെ.​മാ​തു, എ​സ്ഐ ജോ​ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം തി​ര​ച്ചി​ൽ ന​ട​ത്തി.
പാ​ല​ക്കാ​ട്ട് നി​ന്നും ഡോ​ഗ് സ്ക്വാ​ഡും ചി​റ്റൂ​രി​ൽ നി​ന്നും അ​ഗ്നി ര​ക്ഷാ​സേ​ന​യും തി​ര​ച്ചി​ൽ പ​ങ്കെ​ടു​പ്പി​ച്ചു.
മ​ണം പി​ടി​ച്ച ഡോ​ഗ് സ്ക്വാ​ഡ് കു​ട്ടി തോ​പ്പി​ൽ ചെ​ടി​ക​ളു​ടെ മ​റ​വി​ൽ ഒ​ളി​ച്ചി​രു​ന്ന സ്ഥ​ല ത്തെ​ത്തി ചേ​ർ​ന്നു.
സ്ഥ​ല​ത്തു ക​ണ്ടെ​ത്തി​യ യു​വ​തി​യെ പോ​ലീ​സ് മാ​താ​പി​താ​ക്ക​ൾ​ക്ക് കൈ​മാ​റു​ക​യും ചെ​യ്തു. യു​വ​തി​യെ കാ​ണാ​താ​യ സം​ഭ​വം ദീ​ഘ​നേ​രം സ്ഥ​ല​ത്ത് പ​രി​ഭ്രാ​ന്തി​ക്കി​ട​വ​രു​ത്തി.