ജി​ല്ലാ ആ​ശു​പ​ത്രി ഒ​പി തു​റ​ക്കാൻ കളക്ടർക്കു ന​ഗ​ര​സ​ഭയുടെ കത്ത്
Thursday, October 14, 2021 12:22 AM IST
പാ​ല​ക്കാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി ഒ​പി വി​ഭാ​ഗം തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ ക​ള​ക്ട​ർ​ക്ക് ക​ത്ത് ന​ൽ​കി.
ജി​ല്ലാ ആ​ശു​പ​ത്രി പ​ഴ​യ രീ​തി​യി​ൽ​ത്ത​ന്നെ തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു. വി. ​ന​ടേ​ശ​നാ​ണ് പ്ര​മേ​യം കൗ​ണ്‍​സി​ലി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.
ഇ​തി​നെ​ത്തു​ട​ർ​ന്ന് വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ: ഇ. ​കൃ​ഷ്ണ​ദാ​സ്, വി. ​ന​ടേ​ശ​ൻ എ​ന്നി​വ​രാ​ണ് ക​ത്ത് ന​ൽ​കി​യ​ത്.
കോവി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്നാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യെ കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റി​യ​ത്.
കി​ട​ത്തി ചി​കി​ത്സ കൊ​വി​ഡ് രോ​ഗി​ക​ൾ​ക്ക് മാ​ത്ര​മാ​യി​രു​ന്നു. ഒ​പി വി​ഭാ​ഗം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് മാ​റ്റു​ക​യു​മു​ണ്ടാ​യി.
കാ​ർ​ഡി​യോ​ള​ജി, നെ​ഫ്രോ​ള​ജി, ഓ​ങ്കോ​ള​ജി, സൈ​ക്ക്യാ​ട്രി, അ​ത്യാ​ഹി​ത​വി​ഭാ​ഗം എ​ന്നി​വ മാ​ത്ര​മാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​ല​നി​ർ​ത്തി​യ​ത്. മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ മ​തി​യാ​യ ചി​കി​ത്സ സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ നേ​ത്ര​വി​ഭാ​ഗം, ഇ​എ​ൻ​ടി, ദ​ന്ത​വി​ഭാ​ഗം തു​ട​ങ്ങി​യ ചി​കി​ത്സ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ന​ൽ​കാ​ൻ സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണ്.
ഈ ​വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സാ ഉ​പ​ക​ര​ണ​ങ്ങ​ൾ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലു​മാ​ണ്. അ​വ​യൊ​ന്നും ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വി​ല​വ​രു​ന്ന പ​ല ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി.
ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ആ​രം​ഭി​ച്ച രോ​ഗി​ക​ൾ​ക്ക് തു​ട​ർ​ചി​കി​ത്സ ന​ൽ​കാ​നും മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ സാ​ധി​ക്കു​ന്നി​ല്ല. ജ​ന​റ​ൽ സ​ർ​ജ​റി, അ​സ്ഥി​രോ​ഗ ശ​സ്ത്ര​ക്രി​യ​ക​ൾ എ​ന്നി​വ ന​ട​ക്കു​ന്നി​ല്ല.
ചി​കി​ത്സ​ക്കെ​ത്തു​ന്ന​വ​രെ ആ​ല​ത്തൂ​ർ, ചി​റ്റൂ​ർ, ഒ​റ്റ​പ്പാ​ലം, മ​ണ്ണാ​ർ​ക്കാ​ട്, തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജു​ക​ളി​ലേ​ക്ക് മാ​റ്റു​ക​യാ​ണ്.
കോ​വി​ഡ് ഇ​ത​ര രോ​ഗി​ക​ൾ​ക്ക് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട സ്ഥി​തി മാ​റ്റ​ണ​മെ​ന്നാ​ണ് പ്ര​മേ​യ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്.
മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളു​മി​ല്ല. ഓ​ട്ടോ മാ​ത്ര​മാ​ണ് ആ​ശ്ര​യം. പാ​വ​പ്പെ​ട്ട രോ​ഗി​ക​ളാ​ണ് ഇ​തു​മൂ​ലം ക​ഷ്ട​പ്പെ​ടു​ന്ന​തെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.