രോ​ഗി​യാ​യ മു​രു​ക​ന്‍റെ വീ​ട്ടി​ൽ ​സൗ​ജ​ന്യ​മാ​യി വൈ​ദ്യു​തിയെത്തിച്ച് കെഎ​സ്ഇബി ജീ​വ​ന​ക്കാ​ർ
Thursday, October 14, 2021 12:22 AM IST
അ​ഗ​ളി: വ​ട​കോ​ട്ട​ത്ത​റ ഉൗ​രി​ലെ രോ​ഗി​യാ​യ മു​രു​ക​ന് സൗ​ജ​ന്യ​മാ​യി വ​യ​റിം​ഗ് ചെ​യ്ത് ന​ല്കി വെ​ളി​ച്ച​മെ​ത്തി​ച്ച് കോ​ട്ട​ത്ത​റ കെ ​എ​സ് ഇ ​ബി ജീ​വ​ന​ക്കാ​ർ മാ​തൃ​ക​യാ​യി.
നാ​ലു​മാ​സം പ്രാ​യ​മാ​യ പേ​ര​ക്കു​ട്ടി​യു​ൾ​പ്പെ​ടെ ഏ​ഴം​ഗ​ങ്ങ​ളു​ള്ള മു​രു​ക​ന്‍റെ കു​ടും​ബം അ​ന്ധ​കാ​ര​ത്തി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞി​രു​ന്ന​ത്. പു​തി​യ വീ​ടു​പ​ണി​യു​ന്ന​തി​നാ​യി ഉ​ണ്ടാ​യി​രു​ന്ന വീ​ടി​ന്‍റെ പ​കു​തി ഭാ​ഗം പൊ​ളി​ച്ചു നീ​ക്കി​യ​തോ​ടെ​യാ​ണ് ക​റ​ന്‍റ് ക​ണ​ക്ഷ​ൻ ന​ഷ്ട​മാ​യ​ത്.
പു​തി​യ വീ​ടി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​ക്കാ​നു​മാ​യി​ല്ല. പ​ഴ​യ വീ​ടി​ന്‍റെ വ​യ​റിം​ഗ് പൊ​ട്ടി​പൊ​ളി​ഞ്ഞ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. രോ​ഗി​യാ​യ മു​രു​ക​ന് പ​ണി​യെ​ടു​ക്കാ​ൻ പോ​ലും ക​ഴി​യി​ല്ല.
മു​രു​ക​ൻ ത​ന്‍റെ ദ​യ​നീ​യാ​വ​സ്ഥ കോ​ട്ട​ത്ത​റ കെ​എ​സ്ഇ​ബി ഓ​ഫി​സി​ലെ​ത്തി ജീ​വ​ന​ക്കാ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മു​രു​ക​ന്‍റെ അ​വ​സ്ഥ മ​ന​സ്‌​സി​ലാ​ക്കി​യ സ​ബ്ബ് എ​ൻ​ജി​നീ​യ​ർ​മാ​രാ​യ ശി​വ​കു​മാ​ർ , ബി​നോ​യ് വ​ട​ക്കേ​ട​ത്ത് എ​ന്നി​വ​ർ ഇ​ല​ക്ടി​ക്ക​ൽ കോ​ണ്‍​ട്രാ​ക്ട​റും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ കാ​ർ​ത്തി​ക്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മു​രു​ക​ന്‍റെ പ​ഴ​യ വീ​ട്ടി​ൽ റീ ​വ​യ​റിം​ഗ് ന​ൽ​കി വൈ​ദ്യു​തി ബ​ന്ധം പു​ന​സ്ഥാ​പി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു.
പൊ​തു പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ കാ​ർ​ത്തി​ക് മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യം സ്നേ​ഹ​പൂ​ർ​വ്വം നി​ര​സി​ച്ച് സ്വ​ന്തം ചെ​ല​വി​ലാ​ണ് പ്ര​വ​ർ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്. ഓ​ഫീ​സ് കാ​ര്യ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കി ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ മു​രു​ക​ന്‍റെ വീ​ട്ടി​ൽ വെ​ളി​ച്ച​മെ​ത്തി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഒ​രു പാ​വ​പ്പെ​ട്ട കു​ടും​ബ​ത്തി​ന് ജീ​വ​ന​ക്കാ​രു​ടെ സ്വ​ന്തം ചെ​ല​വി​ൽ ക​ണ​ക്്ഷ​ൻ ന​ല്കി​യി​രു​ന്നു.
ഇ​തി​ന് മു​ൻ​പ് നി​രാ​ലം​ബ​രാ​യ ഷോ​ള​യൂ​ർ സ്വ​ർ​ണ്ണ പി​രി​വ് ഉൗ​രി​ലെ മാ​ന​സീ​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന സ്ത്രീ​ക​ൾ മാ​ത്രം താ​മ​സ്‌​സി​ക്കു​ന്ന വീ​ടി​ന്‍റെ 3600 രൂ​പ വൈ​ദ്യു​തി കു​ടി​ശ്ശി​ഖ​യും ജീ​വ​ന​ക്കാ​ർ പ​ങ്കി​ട്ടെ​ടു​ത്ത് അ​ട​ച്ച് വൈ​ദ്യു​തി ബ​ന്ധം പു​ന:​സ്ഥാ​പി​ച്ച് ന​ൽ​കി ജ​ന​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.