അ​ക്കി​ത്ത​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ന് ഒ​രാ​ണ്ട്
Saturday, October 16, 2021 12:30 AM IST
ഷൊ​ർ​ണൂ​ർ: ജ്ഞാ​ന​പീ​ഠ​മേ​റി​യ മ​ഹാ​ക​വി അ​ക്കി​ത്ത​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ന് ഒ​രാ​ണ്ട്. ക​വി​ത​ക​ളി​ല്ലാ​ത്ത ലോ​ക​ത്തി​ലേ​ക്ക് വി​ട​ചൊ​ല്ലി​യ ക​വി ശ്രേ​ഷ്ഠ​ന് സ്മാ​ര​ക​മെ​ന്ന ആ​വ​ശ്യം ഇ​നി​യും ബാ​ക്കി. ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ ഇ​തി​ഹാ​സ​മാ​യ് മാ​റി​യ അ​ദ്ദേ​ഹ​ത്തി​ന് ഉ​ചി​ത​മാ​യ സ്മാ​ര​കം നി​ർ​മ്മി​ക്കേ​ണ്ട​ത് സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. ജന്മനാ​ടാ​യ കു​മ​ര​ന​ല്ലൂ​രി​ൽ ക​പ്പൂ​ർ പഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യി​രു​ന്നു. ’അ​ക്കി​ത്തം ക​വി​ത​യു​ടെ സൂ​ക്ഷ്മ രാ​ഷ്ട്രീ​യം’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണ​വും ക​വി​താ​ലാ​പ​ന​വും നൃ​ത്താ​വി​ഷ്കാ​ര​വും ഇ​തി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്നു. മ​ഹാ​ക​വി​ക്കു ജന്മനാ​ട്ടി​ൽ സ്മാ​ര​ക നി​ർ​മാ​ണ പ​ദ്ധ​തി​ക്ക് സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. സ്മാ​ര​ക നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ അ​ക്കി​ത്ത​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് സ്പീ​ക്ക​ർ എം.​ബി.​രാ​ജേ​ഷും ഉ​ദ്യോ​ഗ​സ്ഥ​രും ക​വി​യു​ടെ വീ​ട്ടി​ൽ എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഒ​ന്നും ന​ട​ന്നി​ല്ല. വ​രും ത​ല​മു​റ​യ്ക്ക് മ​ഹാ​ക​വി​യു​ടെ സാ​ഹി​ത്യ​സം​ഭാ​വ​ന​ക​ളെ​ക്കു​റി​ച്ചു പ​ഠി​ക്കാ​നു​ത​കു​ന്ന പ​ഠ​ന​ഗ​വേ​ഷ​ണ കേ​ന്ദ്ര​മാ​യി സ്മാ​ര​ക​ത്തെ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ ഏ​റെ ഗു​ണ​ക​ര​മാ​കും. ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ എ​ല്ലാ സ​ഹാ​യ​വും ല​ഭ്യ​മാ​ക്കു​മെ​ന്നു നേ​ര​ത്തെ ഇ​വി​ടം സ​ന്ദ​ർ​ശി​ച്ച കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ വാ​ഗ്ദാ​നം ന​ൽ​കി​യി​രു​ന്നു.
പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി പ​ല ദി​വ​സ​ങ്ങ​ളി​ൽ ത​പ​സ്യ, നി​ള സാ​ഹി​ത്യ വേ​ദി, വ​ള്ള​ത്തോ​ൾ വി​ദ്യാ​പീ​ഠം, തൃ​ശൂ​ർ ബ്ര​ഹ്മ​സ്വം മ​ഠം, ബെം​ഗ​ളൂ​രു പ​ഞ്ച ദ്രാ​വി​ഡ ഭാ​ഷ ട്രാ​ൻ​സ്ലേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തു​ട​ങ്ങി വി​വി​ധ സം​ഘ​ട​ന​ക​ളും കൂ​ട്ടാ​യ്മ​ക​ളും അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.