ആദ്യാക്ഷരത്തിന്‍റെ മധുരം നുകർന്ന് കുരുന്നുകൾ
Saturday, October 16, 2021 12:30 AM IST
ഒ​റ്റ​പ്പാ​ലം: അ​റി​വി​ന്‍റെ ആ​ദ്യാ​ക്ഷ​രം തേ​ടി​യെ​ത്തി​യ കു​രു​ന്നു​ക​ൾ​ക്ക് ആ​ചാ​ര്യ​ൻ​മാ​ർ ആ​ദി മ​ന്ത്രാ​ക്ഷ​ര​ത്തി​ന്‍റെ പു​ണ്യം പ​ക​ർ​ന്നു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​ണ് വ​ള്ളു​വ​നാ​ട​ൻ ക്ഷേ​ത്ര​ങ്ങ​ളി​ലും സാം​സ്കാ​രി​ക സ്ഥാ​പ​ന​ങ്ങ​ളി​ലും കു​രു​ന്നു​ക​ൾ​ക്ക് ആ​ദ്യാ​ക്ഷ​ര​ത്തി​ന്‍റെ അ​മൃ​തം ആ​ചാ​ര്യ​ൻ​മാ​ർ പ​ക​ർ​ന്നു ന​ൽ​കി​യ​ത്.
വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ൽ രാ​വി​ലെ മു​ത​ൽ ത​ന്നെ വി​ജ​യ​ദ​ശ​മി​യോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു. നി​ല​ത്ത് വി​രി​ച്ച നാ​ക്കി​ല​യി​ൽ ചൊ​രി​ഞ്ഞ അ​രി​യി​ൽ ആ​ചാ​ര്യന്മാ​ർ ഉ​രു​ക്ക​ഴി​ച്ച് ആ​ദി മ​ന്ത്രാ​ക്ഷ​രം ഏ​റ്റു​ചൊ​ല്ലി കു​രു​ന്നു​ക​ൾ ഹ​രി​ശ്രീ കു​റി​ച്ചു.
സ്വ​ർ​ണ്ണ മോ​തി​ര​ത്താ​ൽ നാ​വി​ൻ തു​ന്പ​ത്തും ഗു​രു​ക്ക​ൻ​മാ​ർ കു​രു​ന്നു​ക​ൾ​ക്ക് സ​ര​സ്വ​തി വി​ലാ​സ​ത്തി​ന് മ​ന്ത്രാ​ക്ഷ​രം കു​റി​ച്ചു. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ സാം​സ്കാ​രി​ക സ്ഥാ​പ​ന​മാ​യ ല​ക്കി​ടി കി​ള്ളി​ക്കു​റി​ശ്ശി​മം​ഗ​ലം കു​ഞ്ച​ൻ ന​ന്പ്യാ​ർ സ്മാ​ര​ക​ത്തി​ൽ ഇ​ത്ത​വ​ണ വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ലും ക​വി പി​റ​ന്ന ഭ​വ​ന​ത്തി​ലേ​ക്ക് ദ​ർ​ശ​ന പു​ണ്യം തേ​ടി അ​നേ​കം പേ​രെ​ത്തി. കി​ള്ളി​കു​ർ​ശ്ശി മം​ഗ​ലം മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലും കു​ഞ്ച​ൻ ന​ന്പ്യാ​രു​ടെ എ​ഴു​ത്താ​ണി കു​ടി​കൊ​ള്ളു​ന്ന സ്മാ​ര​ക​മാ​യ കു​ഞ്ച​ൻ സ്മാ​ര​ക വാ​യ​ന​ശാ​ല​യി​ലും മി​ത്രാ​ന​ന്ദ​പു​രം വി​ഷ്ണു​ക്ഷേ​ത്രം, ഐ​വ​ർ​മ​ഠം ശ്രീ​കൃ​ഷ്ണ ക്ഷേ​ത്രം, എ​ന്നി​വി​ട​ങ്ങ​ളി​ലും വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ ന​ട​ന്നു. വ​ള്ളു​വ​നാ​ട്ടി​ലെ ഏ​റ്റ​വും വ​ലി​യ ദേ​വീ ക്ഷേ​ത്ര​മാ​യ ചി​ന​ക്ക​ത്തൂ​ർ കാ​വി​ലും എ​റ​ക്കോ​ട്ടി​രി ശ്രീ ​കു​റും​ബ കാ​വി​ലും വി​ജ​യ​ദ​ശ​മി യോ​ട​നു​ബ​ന്ധി​ച്ച് കു​രു​ന്നു​ക​ൾ​ക്ക് ആ​ദ്യാ​ക്ഷ​രം കു​റി​ച്ചു. ക​യ​റും​പാ​റ നീ​ലി​കാ​വ്, തെ​ക്കി​നി അ​മ്മ കാ​വ്, കു​ഞ്ച​ൻ ന​ന്പ്യാ​രു​ടെ പ​ര​ദേ​വ​ത​യാ​യ മു​ള​ഞ്ഞൂ​ർ ഭ​ഗ​വ​തി ക്ഷേ​ത്രം, മ​ന്ന​ത്തു​കാ​വ് എ​ന്നി​വ​ട​ങ്ങ​ളി​ലും വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ ന​ട​ന്നു.
ഇ​തി​നു​പു​റ​മേ വേ​ങ്ങേ​രി ശി​വ ശി​വ​ക്ഷേ​ത്രം, ചെ​ന്പൈ വൈ​ദ്യ​നാ​ഥ ഭാ​ഗ​വ​ത​ർ അ​വ​സാ​ന ക​ച്ചേ​രി ന​ട​ത്തി​യ പൂ​ഴി​ക്കു​ന്ന് ശ്രീ​കൃ​ഷ്ണ​ക്ഷേ​ത്രം, കി​ള്ളി​കാ​വു​ക​ൾ, ഷൊ​ർ​ണൂ​ർ ആ​ര്യ​ങ്കാ​വ്, പ​ട്ടാ​ന്പി ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം, ഞാ​ങ്ങാ​ട്ടി​രി ശ്രീ ​ദു​ർ​ഗ ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലും വി​പു​ല​മാ​യ വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ളും വി​ജ​യ​ദ​ശമി ആ​ഘോ​ഷ​ങ്ങ​ളും ന​ട​ന്നു.