നെ​ല്ലി​യാ​ന്പ​തി​യി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്ക്
Saturday, October 16, 2021 12:30 AM IST
നെന്മാ​റ: ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന മ​ഴ​ക്ക് ശ​മ​ന​മാ​യതും പൂ​ജ​യോ​ട​നു​ബ​ന്ധി​ച്ച് അ​ടു​ത്ത​ടു​ത്ത് ദി​വ​സ​ങ്ങ​ളി​ൽ അ​വ​ധി വ​ന്ന​തും നെ​ല്ലി​യാ​ന്പ​തി​യി​ൽ പ്ര​ധാ​ന വ്യൂ ​പോ​യി​ന്‍റ് ക​ളി​ൽ എ​ല്ലാം സ​ന്ദ​ർ​ശ​ക തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. മേ​ഖ​ല​യി​ലെ റി​സോ​ർ​ട്ടു​ക​ൾ എ​ല്ലാം മു​ൻ​കൂ​ട്ടി ബു​ക്കിം​ഗ് ആ​യ​തി​നാ​ൽ നി​ര​വ​ധി സ​ന്ദ​ർ​ശ​ക​ർ താ​മ​സ സൗ​ക​ര്യം ഇ​ല്ലാ​തെ മ​ട​ങ്ങി.

പാ​ല​ക്കാ​ട് ജി​ല്ല​യ്ക്ക് പു​റ​ത്തു നി​ന്നു​ള്ള​വ​രാ​യി​രു​ന്നു സ​ന്ദ​ർ​ശ​ക​രി​ൽ ഏ​റെ​യും മ​ഴ മാ​റി​യ​തോ​ടെ തെ​ളി​ഞ്ഞ അ​ന്ത​രീ​ക്ഷ​വും ഇ​ട​യ്ക്കി​ടെ​യു​ള്ള കോ​ട​മ​ഞ്ഞും സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​രു​ന്നൊ​രു​ക്കി.