സ്കൂ​ളു​ക​ളി​ൽ സു​ര​ക്ഷ​യൊ​രു​ക്കി ശ്രീ​കൃ​ഷ്ണ​പു​രം, ക​രി​ന്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ൾ
Saturday, October 16, 2021 11:56 PM IST
ശ്രീ​കൃ​ഷ്ണ​പു​രം : ന​വം​ബ​ർ ഒ​ന്നി​ന് വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ഏ​റ്റെ​ടു​ക്കേ​ണ്ട ആ​രോ​ഗ്യ, ശു​ചി​ത്വ, സു​ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ക​രി​ന്പു​ഴ ശ്രീ​കൃ​ഷ്ണ​പു​രം ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ൾ അ​ന്തി​മ രൂ​പം ന​ൽ​കി.​ വി​വി​ധ വ​കു​പ്പ് ത​ല​ങ്ങ​ളെ സം​യോ​ജി​പ്പി​ച്ചു​കൊ​ണ്ട് വി​ളി​ച്ചു​ചേ​ർ​ത്ത അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ലാ​ണ് പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത​ത്.
വി​ദ്യാ​ല​യ​ങ്ങ​ളി​ൽ എ​ത്തു​ന്ന മു​ഴു​വ​ൻ കു​ട്ടി​ക​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്ന് ക​രി​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ർ കു​ന്ന​ത്ത്,ശ്രീ​കൃ​ഷ്ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് സി ​രാ​ജി​ക എ​ന്നി​വ​ർ പ​റ​ഞ്ഞു.​മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പിടിഎ, പോ​ലീ​സ്, ആ​രോ​ഗ്യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ച് വി​പു​ല​മാ​യ യോ​ഗ​ങ്ങ​ൾ വി​ളി​ച്ചു ചേ​ർ​ക്കും.
സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ​യും ആ​ർ​ആ​ർടി വ​ള​ണ്ടി​യ​ർ​മാ​ർ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണ​വും, അ​ണു​ന​ശീ​ക​ര​ണ​വും ന​ട​ത്തും. കി​ണ​റു​ക​ളി​ലെ കു​ടി​വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ന​ട​ത്തും. എ​ല്ലാ ക്ലാ​സ്‌​ മു​റി​ക​ളി​ലും ശു​ചി​ത്വ, സു​ര​ക്ഷാ മു​ൻ​ക​രു​ത​ൽ സം​ബ​ന്ധി​ച്ച പോ​സ്റ്റ​റു​ക​ൾ വാ​ർ​ഡ് ത​ല ആ​രോ​ഗ്യ സ​മി​തി ത​യ്യാ​റാ​ക്കി ന​ൽ​കും. വി​ദ്യാ​ല​യ​ങ്ങ​ളു​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലും ക്ലാ​സ്‌​സ് മു​റി​ക​ളി​ലും സാ​നി​റ്റൈ​സേ​ഷ​ൻ സം​വി​ധാ​നം ഉ​റ​പ്പു​വ​രു​ത്തും.
കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ആ​രോ​ഗ്യ ശു​ചി​ത്വ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. ക​രി​ന്പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ണ്ട് കെ.​ ര​ജി​ത​യു​ടെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിംഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ കെ.​എം.​ ഹ​നീ​ഫ, വി​ക​സ​ന കാ​ര്യ സ്റ്റാ​ന്‍റി​ംഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ കെ.​കെ.​ ഷൗ​ക്ക​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ടി.​ ഷീ​ജ, ബിആ​ർസി കോ​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ.​പി.​ പ്രി​യേ​ഷ്, പിഇസി ക​ണ്‍​വീ​ന​ർ വി.​ ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി.​സു​രേ​ഷ്, എ​സ്.​ഐ.​സു​നി​ൽ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​രാ​ജ് കു​മാ​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ സം​സാ​രി​ച്ചു.