താ​ണാ​വ്-​ധോ​ണി റോ​ഡി​ലെ ക​യ്യേ​റ്റ​ങ്ങ​ൾ; ഗ​താ​ഗ​തം അ​തീ​വ ദു​ഷ്ക​രം
Saturday, October 16, 2021 11:57 PM IST
പാ​ല​ക്കാ​ട് : 1972ൽ ​ഫോ​റ​സ്റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പി​ഡ​ബ്ല്യു​ഡിക്ക് കൈ​മാ​റി​യ താ​ണാ​വ്-​ധോ​ണി റോ​ഡി​ന്‍റെ വീ​തി 40 അ​ടി ആ​യി​രു​ന്ന​ത് റോ​ഡ് ക​യ്യേ​റ്റം കാ​ര​ണം പ​ല സ്ഥ​ല​ത്തും 22 അ​ടി വ​രെ​യാ​യി കു​റ​ഞ്ഞതായി ആക്ഷേപം. കൂ​ടാ​തെ റെ​യി​ൽ​വേ കോ​ള​നി​ക്കും ഡി​വി​ഷ​ണ​ൽ ഓ​ഫീ​സി​നും ഇ​ട​യി​ൽ ര​ണ്ട് സൈ​ഡി​ലും വാ​ഹ​ന പാ​ർ​ക്കിം​ഗും കൂ​ടെ ആ​യ​പ്പോ​ൾ അ​ത്യാ​വ​ശ്യ കാ​ര്യ​ത്തി​നു പോ​ലും ഈ ​റൂ​ട്ടി​ൽ യാ​ത്ര ചെ​യ്യാ​ൻ പേ​ടി​ക്കണം.
ധോ​ണി​യി​ലെ ര​ണ്ട് ക്വ​ാറി​ക​ളി​ൽ നി​ന്നു​ള്ള നി​ല​ക്കാ​ത്ത ടി​പ്പ​ർ പ്ര​വാ​ഹ​ത്തി​നു പു​റ​മെ 25 ഓ​ളം ഹൗ​സിം​ഗ് കോ​ള​നി​ക​ളി​ലെ വാ​ഹ​ന​ത്തി​ര​ക്കും കൂ​ടെ ആ​കു​ന്പോ​ൾ റോ​ഡ് പ​ല​പ്പോ​ഴും നി​ശ്ച​ല​മാ​കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്.
കൂ​ടാ​തെ ഇ​പ്പോ​ൾ ജി​യോ​യു​ടെ ഹൈ ​സ്പീ​ഡ് ബ്രോ​ഡ്ബാ​ൻ​ഡി​നു വേ​ണ്ടി റോ​ഡി​ന്‍റെ ര​ണ്ട് സൈ​ഡി​ലും നൂ​റു അ​ടി അ​ക​ല​ത്തി​ൽ പോ​സ്റ്റു​ക​ൾ നാ​ട്ടി​യി​രി​ക്കു​ക​യാ​ണ്. ഇ​തുകൂ​ടാ​തെ അ​ക​ത്തേ​ത്ത​റ, പു​തു​പ്പ​രി​യാ​രം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ എ​ല്ലാ ഇ​ടു​ങ്ങി​യ പ​ഞ്ചാ​യ​ത്ത് ഹൗ​സിം​ഗ് കോ​ള​നി റോ​ഡു​ക​ളി​ലും പോ​സ്റ്റു​ക​ൾ യ​ഥേഷ്ടം നാ​ട്ടി റോ​ഡ് വീ​ണ്ടും ഇ​ടു​ങ്ങി​.
പാ​ല​ക്കാ​ട്-​മ​ല​ന്പു​ഴ റൂ​ട്ടി​ലെ ന​ട​ക്കാ​വ് റെ​യി​ൽ​വേ ഗേ​റ്റ് ഈ ​മാ​സം 20ന് ​ഓ​വ​ർ ബ്രി​ഡ്ജ് പ​ണി​ക്കാ​യി സ്ഥി​ര​മാ​യി അ​ട​യ്ക്കു​ം. ഈ ​ട്രാ​ഫി​ക്കി​ന്‍റെ പ​കു​തി കൂ​ടി ഇ​നി താ​ണാ​വ്-ധോ​ണി റോ​ഡ് പേ​റേ​ണ്ട​ി വ​രും.