കെഎസ്ആ​ർ​ടി​സി സ്റ്റേ ​സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം
Saturday, October 16, 2021 11:57 PM IST
ഷൊ​ർ​ണൂ​ർ: ന​ഗ​ര​സ​ഭ​യി​ൽ കെഎസ്ആ​ർ​ടി​സി സ്റ്റേ ​സെ​ന്‍റ​ർ പി.​ മ​മ്മി​ക്കു​ട്ടി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ല​ങ്ങ​ളാ​യു​ള്ള ഷൊ​ർ​ണൂ​ർ ജ​ന​ങ്ങ​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യ​മാ​യ ബ​സ് ഡി​പ്പോ​യു​ടെ തു​ട​ക്ക​മാ​ണി​ത്. ഡി​പ്പോ പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​ൻ ക​ഴി​യാ​വു​ന്ന എ​ല്ലാ പ​രി​ശ്ര​മ​വും തു​ട​രു​മെ​ന്ന് പി.​ മ​മ്മി​ക്കു​ട്ടി എം​എ​ൽ​എ പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ ഷൊ​ർ​ണ്ണൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​കെ.​ ജ​യ​പ്ര​കാ​ശ്, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​ന്ധു, ഡി​ടി​ഒ ഉ​ബൈ​ദ്, കെഎ​സ്ആ​ർ​ടി​സി ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ മ​ഹേ​ഷ്, പി.​എം.​ഡി. വാ​സു​ദേ​വ​ൻ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.