റോ​ഡ് സു​ര​ക്ഷാ ബാ​രി​യ​ർ സ്ഥാ​പി​ച്ചു
Sunday, October 17, 2021 12:08 AM IST
നെന്മാ​റ: അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യാ​യ മം​ഗ​ലം ഗോ​വി​ന്ദാ​പു​രം പാ​ത​യു​ടെ വ​ശ​ങ്ങ​ളി​ൽ പ്ര​തി​ഫ​ല​ന സ്റ്റി​ക്ക​റു​ക​ളു​ള്ള ബാ​രി​യ​റു​ക​ൾ സ്ഥാ​പി​ച്ചു. കു​ന്പ​ള​ക്കോ​ട് പാ​ല​ത്തി​നും ക​രി​ങ്കു​ള​ത്തി​നും ഇ​ട​യി​ൽ തു​ഞ്ച​ൻ കോ​ള​ജി​നു സ​മീ​പ​ത്ത് റോ​ഡി​നു മു​ക​ളി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ല്ലാ​ത്ത സ്ഥ​ല​ത്താ​ണ് വെ​ളി​ച്ചം പ്ര​തി​ഫ​ലി​ക്കു​ന്ന ഇ​രു​ന്പു ദ​ണ്ഡു​ക​ൾ സ്ഥാ​പി​ച്ച് സു​ര​ക്ഷ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
ഈ ​പ്ര​ദേ​ശ​ത്ത് റോ​ഡ് ഉ​യ​ര​ത്തി​ലും ഇ​രു​വ​ശ​ങ്ങ​ളും താ​ഴ്ച്ച​യി​ലു​ള്ള നെ​ൽ​പ്പാ​ട​ങ്ങ​ളും വ​ള​വും ആ​യ​തി​നാ​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ന​ട​ക്കു​ക​യും വ​ള​വി​നോ​ടുചേ​ർ​ന്നു​ള്ള കു​ള​ത്തി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ചാ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. റോ​ഡ് വീ​തി കൂ​ട്ടി​യ​തോ​ടെ റോ​ഡി​ന്‍റെ വ​ശം വ​ള​രെ കു​റ​വാ​യ​തി​നാ​ൽ താ​ഴ്ച കൂ​ടി​യ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ൾ വാ​ഹ​ന ഡ്രൈ​വ​ർ​മാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​ത്ത​തി​നാ​ലാ​ണ് പാ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ക്കു​ന്ന രീ​തി​യി​ൽ ഇ​രു​ന്പ് ദ​ണ്ഡു​കൊ​ണ്ട് സു​ര​ക്ഷാ ഭി​ത്തി നി​ർ​മി​ച്ച​ത്.