ഒ​റ്റ​പ്പാ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വി​ക​സ​ന​ത്തി​ന്‍റെ പ​ച്ച​വെ​ളി​ച്ചം
Wednesday, October 27, 2021 1:00 AM IST
ഒ​റ്റ​പ്പാ​ലം: ശ​നി​ദ​ശ ഒ​ഴി​ഞ്ഞു, ഒ​റ്റ​പ്പാ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വി​ക​സ​ന​ത്തി​ന്‍റെ പ​ച്ച​വെ​ളി​ച്ചം.
രാ​ജ്യ​ത്തി​ന്‍റെ ഗ​തി​വി​ഗ​തി​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​വ​രു​ടെ നാ​ട് എ​ന്ന്, ഒ​റ്റ​പ്പാ​ല​ത്തെ വി​ശേ​ഷി​പ്പി​ച്ച​ത് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യാ​യി​രു​ന്നു.
ഇ​ന്ത്യ​യു​ടെ ത​ല​സ്ഥാ​ന ന​ഗ​രി​യി​ലേ​ക്ക് ഭാ​ര​ത​ത്തി​ന്‍റെ ഭാ​ഗ​ധേ​യം തി​രു​ത്തി കു​റി​ക്കാ​ൻ ഒ​റ്റ​പ്പാ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും വ​ണ്ടി​ക​യ​റി​യ​ത് ഒ​ന്നും ര​ണ്ടും മ​ഹാ​ര​ഥന്മാ​രാ​യി​രു​ന്നി​ല്ല.
ചേ​റ്റൂ​ർ ശ​ങ്ക​ര​ൻ നാ​യ​രും വി​പി.​ മേ​നോ​നും കെ​പി​എ​സ് മേ​നോ​മനു​മ​ട​ക്കം ഒ​റ്റ​പ്പാ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും ച​രി​ത്ര​ത്തി​ലേ​ക്ക് വ​ണ്ടി ക​യ​റി​യ​വ​ർ ഏ​റെ​യാ​ണ്.
എ​ന്നാ​ൽ ഒ​റ്റ​പ്പാ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ന് റെ​യി​ൽ​വേ ബോ​ർ​ഡ് എ​ന്നും അ​വ​ഗ​ണ​ന​യാ​ണ് സ​മ്മാ​നി​ച്ചി​രു​ന്ന​ത്.
വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ ഒ​റ്റ​പ്പാ​ല​ത്തി​ന് എ​ന്നും അ​ന്യ​മാ​യി​രു​ന്നു. അ​വ​ഗ​ണ​ന​യു​ടെ റെ​ഡ് സി​ഗ്ന​ലി​ൽ നി​ന്നും കാ​ല​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് ഒ​റ്റ​പ്പാ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ന് പു​ന​ർ​ജ​നി​യാ​വു​ന്ന​ത്.
സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യം പ​രി​ഗ​ണി​ച്ചു പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ ലി​ഫ്റ്റു​ക​ളു​ടെ നി​ർ​മാ​ണമ​ട​ക്ക​മു​ള്ള നി​ർ​മാ​ണ കാ​ര്യ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
ഇ​രു​പ്ലാ​റ്റ്ഫോ​മു​ക​ളി​ലാ​യി രണ്ടു ലി​ഫ്റ്റു​ക​ളാ​ണ് ഒ​രു​ക്കു​ന്ന​ത്. റെ​യി​ൽ​വേ​യു​ടെ ഫ​ണ്ടി​ൽ നി​ന്നു​ള്ള 80 ല​ക്ഷം രൂ​പ (ഓ​രോ​ന്നി​നും 40 ല​ക്ഷം രൂ​പ വീ​തം) വി​നി​യോ​ഗി​ച്ചാ​ണു പ​ദ്ധ​തി.
പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ ലി​ഫ്റ്റു​ക​ൾ ഒ​രു​ക്കാ​നു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണ​മാ​ണു ഇ​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.
ഇ​ല​ക്ട്രി​ക്ക​ൽ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ലി​ഫ്റ്റു​ക​ൾ ഉ​ട​ൻ ക്ര​മീ​ക​രി​ക്കും. ഒ​രേ സ​മ​യം 13 പേ​ർ​ക്ക് സ​ഞ്ച​രി​ക്കാ​വു​ന്ന ലി​ഫ്റ്റു​ക​ളാ​ണ് സ​ജ്ജ​മാ​ക്കു​ന്ന​ത്.
ഡി​സം​ബ​റോ​ടെ ഇ​വ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കു​മെ​ന്നു റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നി​ല​വി​ൽ സ്റ്റേ​ഷ​നു​ള്ളി​ൽ റെ​യി​ൽ​പാ​ളം മു​റി​ച്ചു ക​ട​ക്കാ​ൻ ഫു​ട് ഓ​വ​ർ ബ്രി​ജു​ക​ളെ​യാ​ണു യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ക്കു​ന്ന​ത്.
ഫു​ട് ഓ​വ​ർ ബ്രി​ജു​ക​ൾ ക​യ​റി ഇ​റ​ങ്ങാ​ൻ മു​തി​ർ​ന്ന​വ​രും ഭി​ന്ന​ശേ​ഷി​ക്കാ​രും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു പ​രി​ഗ​ണി​ച്ചാ​ണു ലി​ഫ്റ്റ് സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്.
ന​ഷ്ട പ്ര​താ​പം വീ​ണ്ടെ​ടു​ത്ത് ഒ​റ്റ​പ്പാ​ലം റ​യി​ൽ​വേ സ്റ്റേ​ഷ​ൻ പു​രോ​ഗ​തി​യി​ലേ​ക്കും വി​ക​സ​ന​ത്തി​ലേ​ക്കും സൈ​റ​ണ്‍ മു​ഴ​ക്കി മു​ന്നേ​റാനൊ​രു​ങ്ങു​ക​യാ​ണ്.
ഒ​റ്റ​പ്പാ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ സ​ന്പൂ​ർ​ണ വി​ക​സ​നം ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഭാ​വി​യി​ൽ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.