പൊ​ന്ത​ക്കാ​ടു​ക​ളും മാ​ലി​ന്യ കൂ​ന്പാ​ര​ങ്ങ​ളു​മാ​യി മം​ഗ​ലം ഡാ​മി​ൽ നി​ന്നു​ള്ള ക​നാ​ലു​ക​ൾ
Thursday, October 28, 2021 12:00 AM IST
വ​ട​ക്ക​ഞ്ചേ​രി: പൊ​ന്ത​ക്കാ​ടു​ക​ളും മാ​ലി​ന്യ കൂ​ന്പാ​ര​ങ്ങ​ളു​മാ​യി മം​ഗ​ലം ഡാ​മി​ൽ നി​ന്നു​ള്ള ക​നാ​ലു​ക​ൾ. മു​ൻ​വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ കാ​ടു​മൂ​ടി​ക്കി​ട​ക്കു​ന്ന സ്ഥി​തി​യി​ലാ​ണ് ക​നാ​ലു​ക​ളെ​ല്ലാം. ഇ​ട​വി​ട്ട മ​ഴ കാ​ട് കൂ​ടാ​ൻ കാ​ര​ണ​മാ​യി. ക​ക്കൂ​സ് മാ​ലി​ന്യം മു​ത​ൽ കു​പ്പി ചി​ല്ലും മു​ൾ​പ​ട​ർ​പ്പു​ക​ളു​മാ​യി ക​നാ​ലു​ക​ൾ വൃ​ത്തി​യാ​ക്ക​ൽ ഏ​റെ ഭാ​ര​പ്പെ​ട്ട പ​ണി​യാ​യ​താ​യി തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.
മ​ഴ​യു​ള്ള​തി​നാ​ൽ ക​നാ​ലി​ൽ ന​ല്ല വെ​ള്ള​വു​മു​ണ്ട്. ചെ​ളി​നി​റ​ഞ്ഞ മ​ലി​ന​ജ​ല​ത്തി​ൽ നി​ന്നു​വേ​ണം കാ​ടു തെ​ളി​യി​ക്കാ​ൻ. മു​ന്പൊ​ക്കെ ഒ​ക്ടോ​ബ​റി​ൽ ത​ന്നെ മെ​യി​ൻ ക​നാ​ലു​ക​ളും സ​ബ് ക​നാ​ലു​ക​ളും ക്ലീ​ൻ ചെ​യ്ത് വെ​ള്ളം വി​ടാ​വു​ന്ന സ്ഥി​തി ഉ​ണ്ടാ​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ക്കു​റി മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ര​ണ്ടാം​വി​ള കൃ​ഷി​ക്ക് വെ​ള്ളം വൈ​കി മ​തി​യാ​കും എ​ന്ന​ത് ആ​ശ്വാ​സ​മാ​ണ്. അ​തേ​സ​മ​യം, ഒ​ന്നാം വി​ള കൊ​യ്ത്ത് പ​ണി​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ സ്ത്രീ​ക​ളെ മു​ഴു​വ​ൻ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലി​ലേ​ക്ക് മാ​റ്റു​ന്ന​ത് ക​ർ​ഷ​ക​ർ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്. നെ​ല്ല് വൃ​ത്തി​യാ​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​തെ മ​ഴ​യി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടു​ത്തി​യെ​ടു​ത്ത കു​റ​ച്ചെ​ങ്കി​ലും നെ​ല്ല് ന​ശി​ച്ചു​പോ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​രും. ക​നാ​ലി​ൽ വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്പോ​ൾ ന​ട​ത്തു​ന്ന പ​ണി​ക​ൾ ഫ​ല​പ്ര​ദ​മാ​കി​ല്ലെ​ന്ന് പ​റ​യു​ന്നു. ചെ​റു മ​ര​ങ്ങ​ളു​ടെ കു​റ്റി​ക​ളെ​ല്ലാം വെ​ട്ടി​ക്ക​ള​യാ​നാ​കാ​തെ ക​നാ​ലി​ൽ ത​ന്നെ നി​ൽ​ക്കും.
ഇ​തു​മൂ​ലം ച​പ്പു​ച​വ​റു​ക​ൾ ത​ട​ഞ്ഞ് വെ​ള്ള​ത്തി​ൻ​റെ ഒ​ഴു​ക്ക് ത​ട​സ്‌​സ​പ്പെ​ടും. സ്ളൂ​യീ​സു​ക​ളെ​ല്ലാം ത​ക​ർ​ന്നു കി​ട​ക്കു​ന്ന​തി​നാ​ൽ ഒ​ഴു​ക്ക് ത​ട​സപ്പെ​ടു​ന്പോ​ൾ ത​ക​ർ​ന്നു കി​ട​ക്കു​ന്ന സ്ളൂ ​യീ​സു​ക​ളി​ലെ സ​മീ​പ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മാ​ത്രം വെ​ള്ള​മെ​ത്തു​ന്ന സ്ഥി​തി​യു​ണ്ടാ​കും. മം​ഗ​ലം ഡാ​മി​ൽ നി​ന്നു​ള്ള വ​ല​തു ക​നാ​ൽ ചി​റ്റ​ടി, വ​ണ്ടാ​ഴി, അ​ണ​ക്ക​പാ​റ വ​ഴി​യാ​ണ് കാ​വ​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ​ത്തു​ന്ന​ത്.​
ഇ​ട​തു ക​നാ​ൽ കി​ഴ​ക്ക​ഞ്ചേ​രി , വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ൾ പി​ന്നി​ട്ട് ക​ണ്ണ​ന്പ്ര, പു​തു​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ത്തും. 23 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ണ്ട് ഇ​രു​കാ​ലു​ക​ൾ​ക്കും.