കോ​ട്ട​മ​ല എ​ൽ​പി സ്കൂ​ൾ സ്മാ​ർ​ട്ടാ​ക്ക​ൽ ന​ട​പ​ടി തു​ട​ങ്ങി
Thursday, October 28, 2021 12:00 AM IST
അ​ഗ​ളി: വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ​യും ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും വി​ഹാ​ര കേ​ന്ദ്ര​മാ​യി​രു​ന്ന ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ട​മ​ല എ​ൽ​പി സ്കൂ​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ ദ്രു​ത ഗ​തി​യി​ൽ ന​ട​പ്പാ​ക്കി. സ്കൂ​ളി​ന് ഭീ​ഷ​ണി​യാ​യി നി​ന്നി​രു​ന്ന പ​തി​നൊ​ന്നു കെ.​വി ഇ​ല​ക്ട്രി​ക് പോ​സ്റ്റ് കെഎ​സ്ഇ​ബി അ​ധി​കൃ​ത​ർ മാ​റ്റി സ്ഥാ​പി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് എ​ഇ​ഒ അ​നി​ൽ കു​മാ​ർ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു സ്കൂ​ളി​ലെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.
സ്കൂ​ളി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി ദീ​പി​ക പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ർ​ത്ത​യെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ. എ ​ഇ​ഒ സ്കൂ​ൾ അ​ധി​കൃ​ത​രും പി​ടി​എ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ എ​സ്എ​സ്കെ ഫ​ണ്ട് വി​നി​യോ​ഗി​ച്ചു ഉ​ട​ൻ ന​ട​പ്പാ​ക്കു​മെ​ന്ന് എ​ഇ​ഒ അ​റി​യി​ച്ചു. സ്കൂ​ൾ മു​റ്റ​ത്തും പ​രി​സ​ര​ത്തു​മാ​യി കൂ​ട്ടി​യി​ട്ടി​രു​ന്ന പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​രു​പ്പ​ടി​ക​ൾ ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തു നി​ന്ന് നീ​ക്കം ചെ​യ്തു. മ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ൾ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ മാ​റ്റി. സ്കൂ​ളി​ന്‍റെ​യും പാ​ച​ക​പു​ര​യു​ടെ​യും വാ​തി​ലു​ക​ളും ചു​മ​രു​ക​ളും സു​ര​ക്ഷി​ത​മാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
സ്കൂ​ൾ പ​രി​സ​രം കാ​ടു വെ​ട്ടി​ത്തെ​ളി​ച്ച് ചെ​ത്തി വൃ​ത്തി​യാ​ക്കി. സ്കൂ​ൾ വ​ക ഭൂ​മി അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി ചു​റ്റു​മ​തി​ൽ നി​ർ​മി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ്കൂ​ളി​ലെ 98 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ളും പ​ട്ടി​ക​ജാ​തി പ​ട്ടി​ക വ​ർ​ഗ്ഗ വി​ഭാ​ഗ​ക്കാ​രാ​ണ്.