തൊ​ഴി​ലാ​ളിക്ഷാ​മം; യ​ന്ത്ര ന​ടീ​ലി​നു ഞാ​റ്റ​ടി ത​യാ​റാ​ക്കി ക​ർ​ഷ​ക​ർ
Thursday, October 28, 2021 12:00 AM IST
നെന്മാറ: ന​ടീ​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷാ​മം മൂ​ലം യ​ന്ത്ര ന​ടീ​ലി​നു ഞാ​റ്റ​ടി ത​യ്യാ​റാ​ക്കി തു​ട​ങ്ങി. അ​യി​ലൂ​ർ കൃ​ഷി​ഭ​വ​ന് കീ​ഴി​ലു​ള്ള ചീ​താ​വ് പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് യ​ന്ത്ര ന​ടീ​ലി​നാ​യി ഞാ​റ്റ​ടി ത​യ്യാ​റാ​ക്കി തു​ട​ങ്ങി​യ​ത്. സാ​ധാ​ര​ണ ത​യ്യാ​റാ​ക്കു​ന്ന ഞാ​റ്റ​ടി​യെ​ക്കാ​ൾ യ​ന്ത്ര ന​ടീ​ലി​ന് വി​ത്ത് പാ​തി മ​തി​യെ​ന്ന​തും ക​ർ​ഷ​ക​രെ ഇ​തി​ന് പ്രേ​രി​പ്പി​ക്കു​ന്നു.

സാ​ധാ​ര​ണ ന​ടീ​ലി​ന് 30 മു​ത​ൽ 35 വ​രെ കി​ലോ​ഗ്രാം വി​ത്ത് ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ യ​ന്ത്ര ന​ടീ​ലി​ന് ഞാ​റ്റ​ടി ത​യ്യാ​റാ​ക്കാ​ൻ 15 മു​ത​ൽ 20 കി​ലോ​ഗ്രാം വി​ത്ത് മ​തി​യാ​വും എ​ന്ന മേന്മയും ഇ​തി​നു​ണ്ട്. 4,500 രൂ​പ നി​ര​ക്കി​ൽ ഞാ​റ്റ​ടി ത​യ്യാ​റാ​ക്കി യ​ന്ത്ര ന​ടീ​ൽ ന​ട​ത്തു​ന്ന തൊ​ഴി​ൽ സേ​ന​യാ​ണ് നെ​ൽ​പ്പാ​ട​ത്ത് പ്ലാ​സ്റ്റി​ക് ഷീ​റ്റ് വി​രി​ച്ച് അ​തി​ൽ ചെ​ളി നി​റ​ച്ച് ത​ടം ഉ​ണ്ടാ​ക്കി അ​തി​ലാ​ണ് വി​ത്തു പാ​കു​ന്ന​ത്.

15-20 ദി​വ​സ​ത്തി​ന​കം ഞാ​റ്റ​ടി ത​യ്യാ​റാ​ക്കി​യ​വ​ർ ത​ന്നെ ന​ടീ​ൽ യ​ന്ത്ര​വു​മാ​യി വ​ന്ന് കൃ​ഷി​ക്കാ​ർ​ക്ക് ന​ടീ​ൽ ന​ട​ത്തി​ക്കൊ​ടു​ക്കും. പ്ലാ​സ്റ്റി​ക് ഷീ​റ്റി​ൽ ത​യ്യാ​റാ​ക്കി​യ ഞാ​റ്റ​ടി ന​ടീ​ൽ യ​ന്ത്ര​ത്തി​ൽ നീ​ള​ത്തി​ൽ ഷീ​റ്റു​ക​ളാ​ക്കി മു​റി​ച്ച് വ​ച്ചു കൊ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ട്രാ​ക്ട​ർ പോ​ലെ ആ​ൾ ക​യ​റി ഇ​രു​ന്ന് ഓ​ടി​ക്കു​ന്ന ന​ടീ​ൽ യ​ന്ത്ര​ത്തി​ന് 6,8 വ​രി​ക​ൾ വ​രെ ഒ​രേ​സ​മ​യ​ത്ത് ന​ടാ​ൻ ക​ഴി​യും. ടി​ല്ല​റു​ക​ൾ പോ​ലെ​യു​ള​ള ചെ​റി​യ യ​ന്ത്ര​ങ്ങ​ൾ​ക്ക് വ​രി​ക​ളു​ടെ എ​ണ്ണം കു​റ​യു​ക​യും കൂ​ടു​ത​ൽ സ​മ​യം എ​ടു​ക്കു​ക​യും ചെ​യ്യും. മ​ണി​ക്കൂ​റി​ൽ ഒ​രു ഏ​ക്ക​ർ വ​രെ യ​ന്ത്ര​ത്തി​ൽ ന​ടീ​ൽ ന​ട​ത്തും. യ​ന്ത്ര ന​ടീ​ൽ ആ​വ​ശ്യ​ക്കാ​ർ​ക്ക് ന​ടീ​ൽ യ​ന്ത്ര​ത്തി​ന്‍റെ ഒ​ഴി​വ് അ​നു​സ​രി​ച്ചാ​ണ് ആ​വ​ശ്യ​ക്കാ​ർ​ക്ക് ഞാ​റ്റ​ടി ത​യ്യാ​റാ​ക്കാ​ൻ ന​ടീ​ൽ സേ​ന എ​ത്തു​ന്ന​ത്.