കു​ട്ടി​യാ​ന​യു​ടെ തു​ന്പി​ക്കൈ ക​ന്പി​വേ​ലി​യി​ൽ കു​ടു​ങ്ങി
Thursday, October 28, 2021 12:02 AM IST
അ​ഗ​ളി : മു​ക്കാ​ലി ചി​ണ്ട​ക്കി കോ ​ഓ​പ്പ​റേ​റ്റീ​വ് ഫാ​മിം​ഗ് സൊ​സൈ​റ്റി വ​ക സ്ഥ​ല​ത്ത് കാ​ട്ടാ​ന​ക്കു​ട്ടി​യു​ടെ തു​ന്പി​ക്കൈ ക​ന്പി വേ​ലി​യി​ൽ കു​ടു​ങ്ങി.
ഇ​ന്ന​ലെ രാ​വി​ലെ പ്ര​ദേ​ശ വാ​സി​ക​ളാ​ണ് ആ​ന​ക്കു​ട്ടി​യെ കു​ടു​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്. സ​മീ​പ​ത്താ​യി ത​ള്ള​യാ​ന അ​ക്ര​മാ​സ​ക്ത​യാ​യി നി​ല​യു​റ​പ്പി​ച്ച​ത് പ്ര​ദേ​ശ​ത്ത് ഭീ​തി​പ​ര​ത്തി.
ര​ണ്ടു വ​യ​സു വ​രു​ന്ന കു​ട്ടി​യാ​ന​യാ​ണ് ക​ന്പി വേ​ലി​യി​ൽ കു​ടു​ങ്ങി​യ​ത്.
സം​ഭ​വം അ​റി​ഞ്ഞ​യു​ട​ൻ സൈ​ല​ന്‍റ് വാ​ലി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ വി​നോ​ദ് ഐ ​എ​ഫ് എ​സ് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ ര​വി​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫോ​റ​സ്റ്റ് സം​ഘം സ്ഥ​ല​ത്തെ​ത്തി.
ഏ​റെ പ​ണി​പ്പെ​ട്ട് ത​ള്ള​യാ​ന​യെ ദൂരേയ്ക്ക് നീ​ക്കാ​ൻ ആ​യെ​ങ്കി​ലും കു​ട്ടി​യാ​ന​യു​ടെ കു​രു​ക്ക​ഴി​ക്കാ​നാ​യി​ല്ല.​
ഉ​ട​ൻ​ത​ന്നെ വ​യ​നാ​ട്ടി​ൽ നി​ന്നും മ​യ​ക്കു​വെ​ടി സം​ഘ​ത്തെ വി​വ​ര​മ​റി​യി​ച്ചു. ഇ​തി​നി​ടെ ഉ​ച്ച​യോ​ടെ വ​ന​പാ​ല​ക​ർ അ​തിസാ​ഹ​സി​ക​മാ​യി ക​ന്പി​വേ​ലി മു​റി​ച്ചു നീ​ക്കി.​ മ​ര​ത്തി​ൽ നി​ന്ന് ക​ന്പി മു​റി​ഞ്ഞ​തോ​ടെ കാ​ട്ടാ​ന​ക്കു​ട്ടി ഭ​വാ​നി​പ്പു​ഴ മു​റി​ച്ചു​ക​ട​ന്ന് ഘോ​ര വ​ന​ത്തി​ലേ​ക്ക് ഉൗ​ളി​യി​ട്ടു.
ആ​ന​ക്കു​ട്ടി ര​ക്ഷ​പ്പെ​ട്ട​ത​റി​ഞ്ഞ​തോ​ടെ ഡോ. ​അ​രു​ണ്‍ സ​ഖ​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​റ​പ്പെ​ട്ട മ​യ​ക്കു​വെ​ടി സം​ഘം വ​ഴി​ക്ക​ട​വി​ൽ നി​ന്നും തി​രി​ച്ചു പോ​യി.
ആ​ന​യു​ടെ തു​ന്പിക്കൈയി​ൽ ക​ന്പി​വേ​ലി​യു​ടെ ഭാ​ഗം കു​ടു​ങ്ങി​യി​ട്ടു​ണ്ടോ എ​ന്ന് സം​ശ​യ​മു​ള്ള​തി​നാ​ൽ കാ​ട്ടാ​ന​യെ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന് ഫോ​റസ്റ്റ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.