അക്കൗണ്ടിൽനിന്നും ഒ​രുല​ക്ഷം രൂപ ത​ട്ടി​യ കേ​സ്: അ​ന്വേ​ഷ​ണം തു​ട​ങ്ങി
Thursday, October 28, 2021 12:02 AM IST
കോ​യ​ന്പ​ത്തൂ​ർ: ബാ​ങ്കി​ൽ നി​ന്നെ​ന്ന വ്യാ​ജേ​ന വി​ളി​ച്ച് അ​ക്കൗ​ണ്ടി​ൽ നി​ന്നും ഒ​രു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ൽ സൈ​ബ​ർ ക്രൈം ​അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.
സീ​ർ​നാ​യ്ക്ക​ൻ പാ​ള​യം ജ​യ​രാ​മ​ൻ (69) ന്‍റെ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ അ​ക്കൗ​ണ്ടി​ൽ നി​ന്നു​മാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് ബാ​ങ്കി​ൽ നി​ന്നാ​ണെ​ന്ന വ്യാ​ജേ​നെ വി​ളി​ച്ച് ബാ​ങ്ക് മൊ​ബൈ​ൽ ആ​പ്പ് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്ത് അ​ക്കൗ​ണ്ട് വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ജ​യ​രാ​മ​ൻ അ​തേ​പ​ടി ചെ​യ്ത​പ്പോ​ൾ ഏ​താ​നും നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ 13,020 രൂ​പ പി​ൻ​വ​ലി​ച്ചി​രി​ക്കു​ന്ന​താ​യി മെ​സേ​ജ് വ​രി​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് താ​ൻ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട വി​വ​രം മ​ന​സി​ലാ​ക്കി​യ ജ​യ​രാ​മ​ൻ സൈ​ബ​ർ ക്രൈ​മി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.