വേ​ല​ന്താ​വ​ള​ത്ത് റോ​ഡി​നു കു​റു​കെ കുഴികൾ; വാ​ഹ​ന​ങ്ങൾക്കു ഭീ​ഷ​ണി
Monday, November 22, 2021 12:58 AM IST
ചി​റ്റൂ​ർ: വേ​ല​ന്താ​വ​ളം പ​ച്ച​ക്ക​റി ച​ന്ത​യ്ക്കു സ​മീ​പം പ്ര​ധാ​ന പാ​ത ര​ണ്ടാ​യി പി​ള​ർ​ന്നു വാ​ഹ​ന​സ​ഞ്ചാ​രം അ​പ​ക​ടാ​വ​സ്ഥ​യി​ൽ.

റോ​ഡി​നു കു​റു​കെ കു​ടി​വെ​ള്ള പൈ​പ്പി​ട്ട​ത് പൊ​ട്ടി മാ​സ​ങ്ങ​ളോ​ളം ചോ​ർ​ന്ന​താ​ണ് റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്കു കാ​ര​ണം.

ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ക​രി​ങ്ക​ൽ ക​യ​റ്റി വ​രു​ന്ന മ​ൾ​ട്ടി ആ​ക്സി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ നി​ര​ന്ത​ര സ​ഞ്ചാ​ര​മാ​ണ് വ​ലി​യ തോ​തി​ൽ റോ​ഡി​ന്‍റെ ത​ക​ർ​ച്ച​യ്ക്കു കാ​ര​ണ​മാ​യ​തെ​ന്ന് സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

വേ​ല​ന്താ​വ​ളം ടൗ​ണി​ൽ നി​ന്നും ത​മി​ഴ് അ​തി​ർ​ത്തി​യി​ലു​ള്ള പാ​ലം തി​രി​വു പാ​ത​യി​ലാ​ണ് വാ​ഹ​ന​യാ​ത്ര​ക്ക് അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന​ത്.

കോ​യ​ന്പ​ത്തൂ​ർ- തൃ​ശൂ​ർ അ​ന്ത​ർ സം​സ്ഥാ​ന​പാ​ത​യെ​ന്ന​തി​നാ​ൽ നൂ​റു​ക​ണ​ക്കി​നു യാ​ത്ര​വാ​ഹ​ന​ങ്ങ​ളും ച​ര​ക്കു​ക​ട​ത്തു വാ​ഹ​ന​ങ്ങ​ളും രാ​പ്പ​ക​ൽ ഇ​തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്നു​ണ്ട്.

രാ​ത്രി സ​മ​യ​ങ്ങ​ളി​ലെ​ത്തു​ന്ന ച​ര​ക്കു ലോ​റി​ക​ൾ ഗ​ർ​ത്ത​ത്തി​ൽ ഇ​ടി​ച്ചി​റ​ങ്ങി​യു​ണ്ടാ​ക്കു​ന്ന കാ​ത​ട​പ്പി​ക്കു​ന്ന ശ​ബ്ദം സ​മീ​പ​വാ​സി​ക​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ക​യാ​ണ്.

കാ​ർ ഉ​ൾ​പ്പെ​ടെ വാ​ഹ​ന​ങ്ങ​ൾ ഗ​ർ​ത്ത​ത്തി​ൽ ഇ​റ​ങ്ങി ക​യ​റു​ന്ന​തി​നാ​ൽ കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​വു​ന്ന​തും പ​തി​വാ​യി​ട്ടു​ണ്ട്.

റോ​ഡി​ൽ ഗ​ർ​ത്ത​മു​ണ്ടാ​യ​തി​നി​രു​വ​ശ​ത്തും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ,വീ​ടു​ക​ളും കൂ​ടു​ത​ലാ​യി​ട്ടു​ണ്ട്. സ്ഥ​ല​പ​രി​ച​യ​മി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ളെ​ത്തി അ​പ​ക​ടം സം​ഭ​വി​ച്ചാ​ൽ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​വു​മെ​ന്ന ഭീ​തി​യ​യി​ലാ​ണ് നാ​ട്ടു​കാ​ർ.

ഒ​രു​വ​ർ​ഷം മു​ൻ​പാ​ണ് വേ​ല​ന്താ​വ​ളം മു​ത​ൽ അ​ത്തി​ക്കോ​ട് വ​രെ റോ​ഡ് വീ​തി കൂ​ട്ടി ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഇ​തോ​ടെ കോ​യ​ന്പ​ത്തൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​സ​ഞ്ചാ​രം​അ​മി​ത​വേ​ഗ​ത​യി​ലു​മാ​ണ്.
പാ​ലം​വ​ള​വു​റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത വേ​ഗ​ത നി​യ​ന്ത്രി​ക്കാ​ൻ അ​റി​യി​പ്പു ബോ​ർ​ഡ് സ്ഥാ​പി​ക്ക​ണ​മെ​ന്ന​തും നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​മാ​ണ്.