കു​ടി​ൽ​കെ​ട്ടി സ​മ​ര​ം അ​ന്പത്് ദി​വ​സം പിന്നിട്ടു
Monday, November 29, 2021 11:55 PM IST
മു​ത​ല​മ​ട: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു മു​ന്നി​ൽ ഗോ​വി​ന്ദാ​പു​രം ദ​ളി​ത് സം​ര​ക്ഷ​ണ സ​മി​തി ന​ട​ത്തി വ​രു​ന്ന കു​ടി​ൽ​കെ​ട്ടി സ​മ​രം അ​ൻ​പ​ത് ദി​വ​സം പി​ന്നി​ട്ടു. ലൈ​ഫ്മി​ഷ​ൻ ഭ​വ​ന നി​ർ​മ്മാ​ണ പ​ദ്ധ​തി​യി​ൽ ച​ക്ലി​യ ദു​ർ​ബ​ല സ​മു​ദാ​യ​ത്തി​ലു​ൾ​പ്പെ​ട്ട 34 കു​ടും​ബ​ങ്ങ​ൾ ഭ​വ​ന നി​ർ​മ്മാ​ണ ’സ​ഹാ​യം ന​ൽ​കു​ന്ന​തി​ൽ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ പ​ക്ഷ​പാ​ത ന​യം സ്വീ​ക​രി​ച്ച​താ​യി ആ​രോ​പ​ണ​മു​ന്ന​യി​ച്ചാ​ണ് പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ​ത്തി​നു മു​ന്നി​ൽ 49 ദി​വ​സ​മാ​യും കു​ടി​ൽ​കെ​ട്ടി സ​മ​രം ന​ട​ത്തി വ​രു​ന്ന​ത്. കെ​പി​സി​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി സ​മ​രം പാ​ർ​ട്ടി ഏ​റ്റെ​ടു​ത്ത​താ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ.​ത​ങ്ക​പ്പ​ൻ, ര​മ്യ ഹ​രി​ദാ​സ് എം​പി, വി.​ടി.​ബ​ൽ​റാം മ​റ്റും വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും സ​മ​ര​പ​ന്ത​ലി​ലെ​ത്തി ഐ​ക്യ​ദാ​ർ​ഡും പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. ഇ​തി​നി​ടെ ജി​ല്ലാ കളക്ടറുമായി സ​മ​ര​സ​മി​തി പ്ര​തി​നി​ധി​ക​ൾ ന​ട​ത്തി​യ ച​ർ​ച്ച​യും ഫ​ലം ക​ണ്ടി​ല്ല. കേ​ര​ള സം​സ്ഥാ​ന പ​ട്ടി​ക മ​ഹാ​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ഐ​ക്യ​ദാ​ർ​ഢ്യ പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ യോ​ഗ​വും ന​ട​ത്തി.