അ​ട്ട​പ്പാ​ടി ശി​ശു മ​ര​ണം: പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ അ​ട്ട​പ്പാ​ടി സ​ന്ദ​ർ​ശി​ക്കും
Tuesday, November 30, 2021 12:08 AM IST
അ​ഗ​ളി : പ്ര​തി​പ​ക്ഷ നേ​താ​വ് വി​. ഡി സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ൾ അ​ട്ട​പ്പാ​ടി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തും. അ​ട്ട​പ്പാ​ടി​യി​ൽ തു​ട​ർ​ക്ക​ഥ​യാ​കു​ന്ന ശി​ശു മ​ര​ണ​ത്തി​ൽ ഇ​ട​ത് സ​ർ​ക്കാ​രി​ന്‍റെ അ​നാ​സ്ഥ​യ്ക്കെ​തി​രെ​യും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ​യും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് നേ​താ​ക്ക​ളെ​ത്തു​ന്ന​ത്. ഡി​സം​ബ​ർ ആ​റി​നു രാ​വി​ലെ 8 മു​ത​ൽ അ​ട്ട​പ്പാ​ടി​യി​ൽ സ​ന്ദ​ർ​ശ​ന​വും തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ ധ​ർ​ണ്ണ​യും ന​ട​ത്തും.
യുഡിഎഫ് ക​ണ്‍​വീ​ന​ർ എം.​എം.​ ഹ​സ​ൻ, എ​ല്ലാ ഘ​ട​ക​ക​ക്ഷി​ക​ളു​ടെ​യും സം​സ്ഥാ​ന നേ​താ​ക്ക​ൾ, എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ക​ള​ത്തി​ൽ അ​ബ്ദു​ള്ള, ക​ണ്‍​വീ​ന​ർ പി. ​ബാ​ല​ഗോ​പാ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.