റൂ​ബി ജൂ​ബി​ലി നിറവിൽ കോയന്പത്തൂർ ദി​വ്യോ​ദ​യ ഇ​ന്‍റ​ർ റി​ലീ​ജി​യ​സ് സെ​ന്‍റ​ർ
Tuesday, November 30, 2021 12:10 AM IST
കോ​യ​ന്പ​ത്തൂ​ർ : കോ​യ​ന്പ​ത്തൂ​രി​ലെ മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്‍റെ മു​ഖ​മു​ദ്ര​യാ​യ ദി​വ്യോ​ദ​യ ഇ​ന്‍റ​ർ റി​ലീ​ജി​യ​സ് സെ​ന്‍റ​ർ റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ നി​റ​വി​ൽ.
ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി​ക്ക് ന​ട​ക്കു​ന്ന ജൂ​ബി​ലി​യാ​ഘോ​ഷം രാ​മ​നാ​ഥ​പു​രം രൂ​പ​താ മെ​ത്രാ​ൻ മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്ത് ദി​വ്യോ​ദ​യ​യു​ടെ പു​തി​യ വെ​ബ്സൈ​റ്റ് ലോ​ഞ്ച് ചെ​യ്യും.
കോ​യ​ന്പ​ത്തൂ​ർ സി​എം​ഐ പ്രേ​ഷി​ത പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യാ​ൾ റ​വ.​ഫാ.​സാ​ജു ച​ക്കാ​ല​ക്ക​ൽ ച​ട​ങ്ങി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്നു.
ശ​ര​വ​ണാം പ്പ​ട്ടി കൗ​മാ​ര മ​ഠാ​ധി​പ​തി​കു​മാ​ര ഗു​രു​വ​ര​സ്വാ​മി​ക​ൾ വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത് ദി​വ്യോ​ദ​യ​യെ​ക്കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ സം​പ്രേ​ക്ഷ​ണം തു​ട​ങ്ങി വെ​യ്ക്കും.
അ​സി.​ക​മ്മീ​ഷ​ണ​ർ എ.​ശേ​ഖ​ർ (ആം​ഡ് റി​സെ​ർ​വ്) റൂ​ബി ജൂ​ബി​ലി സോ​വ​നീ​ർ പ്ര​കാ​ശ​നം ചെ​യ്യും.
ദി​വ്യോ​ദ​യ സ്ഥാ​പ​ക ഡ​യ​റ​ക്ട​ർ റ​വ.​ഫാ.​ജോ​ണ്‍ പീ​റ്റ​ർ സി​എം​ഐ, ഡ​യ​റ​ക്ട​ർ റ​വ.​ഫാ.​ജോ​ണ്‍​സ​ണ്‍ ജേ​ക്ക​ബ് സി​എം​ഐ, ചെ​യ​ർ​മാ​ൻ ഡോ.​ബി.​കെ.​കൃ​ഷ്ണ രാ​ജ് വാ​ന​വ​രാ​യ​ർ എ​ന്നി​വ​ർ ജൂ​ബി​ലി​യാ​ഘോ​ഷ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്നു.
മു​ൻ സി​എ​സ്ഐ ബി​ഷ​പ്പ് റ​വ.​വി​ല്യം മോ​സ​സ്, ഗാ​ന്ധി​ഗ്രാം ഡീം​ഡ് യൂ​ണി​വേ​ഴ്സി​റ്റി മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​എ​ൻ.​മാ​ർ​ക്ക​ണ്ഡ​ൻ, ദി​വ്യോ​ദ​യ സ്ഥാ​പ​ക​ൻ റ​വ.​ജോ​ണ്‍ പീ​റ്റ​ർ സി​എം​ഐ, മൗ​ലാ​ന മൗ​ല​വി മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ, റ​വ.​സി.​ച​ന്ദ്ര​ക​ല മ​ച്ചാ​ഡോ എ​ഫ്എം​എം, ഗു​രു​പ്രീ​ത് സിം​ഗ്, റോ​ട്ട​റി ക്ല​ബ് മു​ൻ ഗ​വ​ർ​ണ​ർ ഡോ.​കെ.​എ.​കു​രി​യ​ച്ച​ൻ, മൈ​ലേ​രി​പ്പാ​ള​യം ഗു​ഡ് ഷെ​പ്പേ​ർ​ഡ് സെ​മി​നാ​രി റെ​ക്ട​ർ റ​വ.​ഫാ.​സ്റ്റാ​നി​സ് ലോ​സ്, ചേ​ത​ൻ റാ​ണാ ക, ​റ​വ.​ഫാ.​മ​ണി ആ​രോ​ഗ്യ​സ്വാ​മി, ചാ​വ​റ വി​ദ്യാ​ഭ​വ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റ​വ.​ഫാ.​ഫ്രാ​ൻ​സി​സ് സേ​വ്യ​ർ വെ​ള്ളാ​നി​ക്കാ​ര​ൻ സി​എം​ഐ, കെ.​എം.​ചാ​ക്കോ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ ആ​ശം​സ​ക​ള​ർ​പ്പി​ക്കും.