റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ത്ത കാ​ർ​ഡു​ട​മ​ക​ളു​ടെ പട്ടിക തയാറാക്കി
Wednesday, December 1, 2021 12:51 AM IST
ഒ​റ്റ​പ്പാ​ലം : സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് അ​ധി​കൃ​ത​ർ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ത്ത മു​ഴു​വ​ൻ കാ​ർ​ഡു​ട​മ​ക​ളു​ടെ​യും പ​ട്ടി​ക ത​യ്യാ​റാ​ക്കി. അ​ടി​യ​ന്തി​ര​മാ​യി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
റേ​ഷ​ൻ കാ​ർ​ഡ് മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ലെ അ​ന​ർ​ഹ​രെ ക​ണ്ടെ​ത്തി അ​ടി​യ​ന്തി​ര​മാ​യി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം.
മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ലു​ൾ​പ്പെ​ടു​ന്ന എ​എവൈ (അ​ന്ത്യോ​ദ​യ അ​ന്നയോ​ജ​ന​ മ​ഞ്ഞ കാ​ർ​ഡ്) റേ​ഷ​ൻ കാ​ർ​ഡ് വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ക​യും കാ​ല​ങ്ങ​ളാ​യി അ​ർ​ഹ​മാ​യ റേ​ഷ​ൻ വാ​ങ്ങാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രു​ടെ​യും ക​ണ​ക്കെ​ടു​ക്ക​ൽ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞ​താ​യി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ഇ​തി​നു​ശേ​ഷം ഈ ​റേ​ഷ​ൻ കാ​ർ​ഡു​ട​മ​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ പ​റ​ഞ്ഞു. റേ​ഷ​ൻ വാ​ങ്ങാ​ത്ത​വ​ർ​ക്ക് ഇ​ത് ആ​വ​ശ്യ​മി​ല്ലെ​ന്നും അ​വ​ർ മു​ൻ​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ന് അ​ർ​ഹ​ര​ല്ലെ​ന്നും ക​ണ്ടെ​ത്തി.
പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റാ​നാ​ണ് തീ​രു​മാ​നം. ഇ​തി​നാ​യു​ള്ള ക​ണ​ക്കെ​ടു​പ്പാ​ണ് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സു​ക​ൾ മു​ഖാ​ന്ത​രം ന​ട​ന്നു വ​രു​ന്ന​ത്.
നോ​ട്ടീ​സ് അ​യ​ച്ച​ശേ​ഷം കാ​ർ​ഡു​ട​മ​ക​ളു​ടെ വാ​ദം കേ​ൾ​ക്കും. കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ റേ​ഷ​ൻ ക​ട​യി​ലെ​ത്തി റേ​ഷ​ൻ വാ​ങ്ങാ​ൻ പ്ര​യാ​സ​മു​ള്ള​വ​രും ഇ​ക്കു​ട്ട​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കാ​ൻ ഇ​ട​യു​ണ്ട്. കാ​ര​ണം തൃ​പ്തി​ക​ര​മെ​ങ്കി​ൽ മു​ൻ​ഗ​ണ​നാ​വി​ഭാ​ഗ​ത്തി​ൽ തു​ട​രാ​ൻ അ​നു​വ​ദി​ക്കും. നേ​ര​ത്തെ മു​ൻ​ഗ​ണ​നാ​വി​ഭാ​ഗ​ത്തി​ൽ അ​ന​ർ​ഹ​മാ​യി തു​ട​രു​ന്ന​വ​ർ​ക്ക് സ്വ​മേ​ധ​യാ പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റാ​ൻ അ​വ​സ​രം ന​ൽ​കി​യി​രു​ന്നു.
ഇ​ത്ത​ര​ത്തി​ൽ 12,913 പേ​രാ​ണ് പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റാ​ൻ വി​വി​ധ താ​ലൂ​ക്ക് ഓ​ഫീ​സു​ക​ൾ മു​ഖാ​ന്ത​രം അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്ന​ത്.
അ​ന​ർ​ഹ​മാ​യി തു​ട​രു​ന്ന​വ​രെ ക​ണ്ടെ​ത്തി​യാ​ൽ പി​ഴ​യീ​ടാ​ക്കു​മെ​ന്ന നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു അ​പേ​ക്ഷ​ക​ളു​ടെ ഒ​ഴു​ക്കു​ണ്ടാ​യ​ത്. ഇ​തി​നു​ശേ​ഷ​മു​ള്ള ന​ട​പ​ടി​യെ​ന്ന​ നി​ല​യ്ക്കാ​ണ് എ​എ​വൈ കാ​ർ​ഡു​ക​ളി​ലെ അ​ന​ർ​ഹ​രെ ക​ണ്ടെ​ത്താ​നു​ള്ള പു​തി​യ​നീ​ക്കം.
ഒ​പ്പം പ​രാ​തി​ക​ൾ ല​ഭി​ക്കു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ൻ​ഗ​ണ​നാ​വി​ഭാ​ഗ​ത്തി​ലെ അ​ന​ർ​ഹ​രെ ക​ണ്ടെ​ത്താ​ൻ വീ​ടു​ക​യ​റി​യു​ള്ള പ​രി​ശോ​ധ​ന​യും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്താ​ൻ നി​ർ​ദേ​ശ​മു​ണ്ട്. അ​നേ​കം പേ​ർ ക്ര​മ​വി​രു​ദ്ധ​മാ​യി മു​ൻ​ഗ​ണ​നാ ലി​സ്റ്റി​ൽ തു​ട​രു​ന്നു​ണ്ട്.​ ഇ​വ​രെ​യെ​ല്ലാം ഡി​സം​ബ​ർ മാ​സ​ത്തോ​ടെ ഒ​ഴി​വാ​ക്കും.