എ​ടി​എം സെ​ന്‍റ​റി​ൽ മോ​ഷ​ണ​ശ്ര​മം; ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ
Wednesday, December 1, 2021 12:51 AM IST
കോ​യ​ന്പ​ത്തൂ​ർ : എ​ടി​എം സെ​ന്‍റ​റി​ൽ ക​വ​ർ​ച്ച ന​ട​ത്താ​ൻ ശ്ര​മി​ച്ച രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു യു​വാ​ക്ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി. രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​ക​ളാ​യ ഷാ​ഹി​ൽ (18), ഖാ​ലി​ദ് (28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ചെ​ട്ടി​പ്പാ​ള​യ​ത്തി​ലെ എ​ടി​എം സെ​ന്‍റ​റി​ലെ മെ​ഷീ​ൻ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച​തി​നാ​ൽ മും​ബൈ​യി​ലു​ള്ള ഹെ​ഡ് ഓ​ഫീ​സി​ലേ​ക്കു സ​ന്ദേ​ശം ല​ഭി​ക്കു​ക​യും അ​വ​ർ ചെ​ട്ടി പോ​ലീ​സി​ൽ വി​വ​ര​മ​റി​യ​ച്ച​തി​നെ തു​ട​ർ​ന്ന് എ​സ്ഐ മു​ത്തു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് എ​ടി​എം സെ​ന്‍റ​റി​ൽ ലോ​ക്ക​ർ തു​റ​ന്ന് മോ​ഷ​ണ​ശ്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്ന ഇ​രു​വ​രെ​യും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
കോ​യ​ന്പ​ത്തൂ​രി​ലു​ള്ള ആ​മ​സോ​ണ്‍ ഗോ​ഡൗ​ണി​ൽ ലോ​ഡ് ഇ​റ​ക്കി രാ​ജ​സ്ഥാ​നി​ലേ​ക്കു തി​രി​ച്ചു പോ​ക​വേ ചെ​ട്ടി​പ്പാ​ള​യം എ​സ്ബി​ഐ എ​ടി​എം സെ​ന്‍റ​റി​ലാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്.
ഷാ​ഹി​ലി​നെ പു​റ​ത്തു​ കാ​വ​ൽ നി​ർ​ത്തി ഖാ​ലി​ദ് ത​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന വ്യാ​ജ താ​ക്കോ​ൽ ഉ​പ​യോ​ഗി​ച്ച് എ​ടി​എം മെ​ഷീ​ൻ തു​റ​ന്ന് പ​ണ​മെ​ടു​ക്കാ​ൻ ശ്ര​മി​ച്ച ഇ​രു​വ​രെ​യും അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.ഇ​വ​ർ വേ​റെ​യെ​തെ​ങ്കി​ലും എ​ടി​എം സെ​ന്‍റ​റി​ൽ ക​വ​ർ​ച്ച ശ്ര​മം ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്ന​് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.