വ​ഴി​തെ​റ്റി​യെ​ത്തി​യ വാ​ന​രന്മാർ കൗതുകമായി
Thursday, December 2, 2021 1:27 AM IST
ചി​റ്റൂ​ർ : വ​ഴി​തെ​റ്റി ന​റ​ണി-​ക​ല്ല​ന്തോ​ട്ടി​ലെ​ത്തി​യ വാ​ന​ര സ​ന്ത​തി​ക​ൾ നാ​ട്ടു​കാ​ർ​ക്കു കൗ​തു​ക​മാ​യി. ഇ​ന്ന​ലെ രാവിലെയാ​ണ് ര​ണ്ട് കു​ര​ങ്ങ​ൻ​മാ​രാ​ണ് ക​ല്ല​ന്തോ​ട്ടി​ൽ റോ​ഡു​വ​ക്ക​ത്തെ വി​ടി​നു പു​റ​കി​ലെ തൊ​ഴു​ത്തി​നു സ​മീ​പ​മെ​ത്തി​യ​ത്. ആ​ദ്യം തൊ​ഴു​ത്തി​ൽ കെ​ട്ടി​യി​രു​ന്ന പ​ശു​ക്ക​ൾ ഒ​ന്നു വി​ര​ണ്ട് ബ​ഹ​ളം വെ​ച്ചെ​ങ്കി​ലും പി​ന്നീ​ട് പൊ​രു​ത്ത​പ്പെ​ടു​ക​യി​രു​ന്നു. വീ​ട്ടു​കാ​ർ പ​ഴം എ​റി​ഞ്ഞു കൊ​ടു​ത്ത​ത് ഭ​ക്ഷി​ച്ച് മ​ണി​ക്കൂ​റു​ക​ൾ കവു​ങ്ങി​ലും മാ​വി​ലും ക​യ​റി വി​ല​സി​യ വാ​ന​രന്മാ​ർ താ​ഴെ ഇ​റ​ക്കി​യ​പ്പോ​ൾ തെ​രു​വുനാ​യ പ്ര​തി​ക​രി​ച്ച​തോ​ടെ സ്ഥ​ല​വി​ടു​ക​യാ​ണു​ണ്ടാ​യ​ത്.
ഓ​ടു​ന്ന​തി​നി​ടെ കു​ര​ങ്ങ​ൾ ക​ല്ലെ​ടു​ത്ത് തെ​രു​വുനാ​യ​ക്ക് ഒ​രു പ്ര​ഹ​രം സ​മ്മാ​നി​ച്ചാ​ണ് സ്ഥ​ലം വി​ട്ട​ത്.