ജി​എ​സ്ടി നി​ര​ക്ക് വ​ർ​ധി​പ്പി​ക്കുന്ന നീ​ക്കം ഒ​ഴി​വാ​ക്ക​ണം: വ്യാ​പാ​രി​ക​ൾ
Thursday, December 2, 2021 1:31 AM IST
പാ​ല​ക്കാ​ട്: ജിഎ​സ്ടി നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ കൗ​ണ്‍​സി​ൽ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
5% നി​ര​ക്കു​ക​ൾ എ​ല്ലാം ഉ​യ​ർ​ത്തി 12% ആ​ക്കു​ന്ന​തി​ന് ശ്ര​മി​ക്കു​ന്ന ജിഎ​സ്ടി കൗ​ണ്‍​സി​ൽ തീ​രു​മാ​നം വ്യാ​പാ​ര​മേ​ഖ​ല​യെ ത​ള​ർ​ത്തു​ന്ന​താ​ണ്. അ​തി​ലു​പ​രി വി​ല​ക്ക​യ​റ്റം സൃ​ഷ്ടി​ക്കു​ക​യും സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ജീ​വി​ത​ച്ചെ​ല​വ് ഭാ​ര​മേ​റി​യ​താ​ക്കു​ക​യും ചെ​യ്യും. ചെ​റി​യ തെ​റ്റു​ക​ൾ​ക്ക് ഭീ​മ​മാ​യ പി​ഴ ചു​മ​ത്തു​ന്ന കാ​ട​ൻ നി​യ​മം പി​ൻ​വ​ലി​ക്ക​ണം.
ബി​ൽ എ​ഴു​താ​ത്ത തെ​റ്റി​ന് ഇ​രു​പ​തി​നാ​യി​രം രൂ​പ പി​ഴ ചു​മ​ത്തു​ന്ന ജിഎ​സ്​ടി വ​കു​പ്പി​നെ​തി​രെ സ​മ​രം ന​ട​ത്തും. ഒ​രു പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​നു ചേ​രാ​ത്ത ഈ ​ര​ണ്ടു കാ​ട​ൻ നി​യ​മ​ങ്ങ​ളും പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ന​യ​ങ്ങ​ൾ​ക്കെ​തി​രെ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പാ​ല​ക്കാ​ട് ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യ​ക്ഷ സ​മ​രം സം​ഘ​ടി​പ്പി​ക്കാ​ൻ പാ​ല​ക്കാ​ട് ജി​ല്ലാ കൗ​ണ്‍​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു കോ​ട്ട​യി​ലി​ന്‍റെ അ​ധ്യക്ഷ​ത​യി​ൽ ഇ​ന്ന് ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​എ. ഹ​മീ​ദ്, കെ.​കെ. ഹ​രി​ദാ​സ്, കെ. ​ലി​യാ​ക്ക​ത്ത​ലി, സി.​വി. ജെ​യിം​സ്, ടി.​പി. സ​ക്ക​റി​യ, ടി.​പി. ഷ​ക്കീ​ർ ഹു ​സൈ​ൻ, കെ. ​ച​ന്ദ്ര​ൻ, ര​മേ​ഷ് ബേ​ബി, പി. ​ബാ​ല​മു​ര​ളി, വി. ​പ്ര​ജി​ത്ത്, ബാ​സി​ത് മു​സ്ലിം, കൊ​ച്ചു​കു​ട്ട​ൻ, ഷെ​യ്ക്ക് ചി​ന്നാ​വ, ഷ​മീ​ർ മ​ണ്ണാ​ർ​ക്കാ​ട്, ഹ​സ്സ​ൻ മു​ഹ​മ്മ​ദ് ഹാ​ജി, കെ.​പി. ഉ​ല്ലാ​സ് തു​ട​ങ്ങി​വ​ർ പ്ര​സം​ഗി​ച്ചു.