മു​രു​ക്കും​പ​റ്റ ജ​ംഗ്ഷ​നി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ന​ട​പ​ടി വൈ​കു​ന്നു
Friday, December 3, 2021 12:02 AM IST
ഒ​റ്റ​പ്പാ​ലം: അ​പ​ക​ട​ങ്ങ​ൾ പ​തി​യി​രി​ക്കു​ന്ന മു​രു​ക്കും​പ​റ്റ ജ​ംഗ്ഷ​നി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ന​ട​പ​ടി വൈ​കു​ന്നു. അ​ന്പ​ല​പ്പാ​റ മു​രു​ക്കും​പ​റ്റ ജ​ംഗ്ഷ​നി​ലെ അ​പ​ക​ടാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ് ന​ട​പ​ടി വൈ​കു​ന്ന​ത്.
റോ​ഡി​ൽ റി​ഫ്ള​ക്ട​ർ സ്റ്റ​ഡ്ഡു​ക​ളും മു​ന്ന​റി​യി​പ്പ് സു​ര​ക്ഷാ ബോ​ർ​ഡു​ക​ളും സ്ഥാ​പി​ച്ച് അ​പ​ക​ടാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ പ​ദ്ധ​തി ഇ​ട്ടി​രു​ന്നു​വെ​ങ്കി​ലും ഇ​തു​വരെയും ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പാ​ല​ക്കാ​ട് മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റും ഒ​റ്റ​പ്പാ​ലം ട്രാ​ഫി​ക് പോ​ലീ​സും പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗ​വും സം​യു​ക്ത​മാ​യി സ്ഥ​ല​ത്തു പ​രി​ശോ​ധ​ന​യും ന​ട​ത്തി​യി​രു​ന്നു.
നാ​ലു​ റോ​ഡു​ക​ൾ കൂ​ടി​ച്ചേ​രു​ന്ന മു​രു​ക്കും​പ​റ്റ ജ​ങ്ഷ​നി​ൽ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.
ജം​ഗ്ഷ​നി​ലെ കാ​ഴ്ച​യെ​ മ​റ​യ്ക്കു​ന്ന പ​ര​സ്യ​ബോ​ർ​ഡു​ക​ൾ നീ​ക്കം​ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. വ​ഴി​യോ​ര ക​ച്ച​വ​ടം വി​ല​ക്കി​യി​ട്ടു​ണ്ട​ങ്കി​ലും വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി ഇ​തും തു​ട​രു​ന്നു​ണ്ട്.
വ​രോ​ട് റോ​ഡി​ലെ ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ൻ​ഡും നെ​ല്ലി​ക്കു​റി​ശി റോ​ഡി​ലെ ഓ​ട്ടോ സ്റ്റാ​ൻ​ഡും പു​നഃ​ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​തു​മാ​ത്ര​മാ​ണ് ഏ​ക ആ​ശ്വാ​സം.
ര​ണ്ടു ഭാ​ഗ​ത്തും വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ലേ​ക്കു വ​രാ​ത്ത​വി​ധ​ത്തി​ലാ​ണ് ഇ​പ്പോ​ൾ നി​ർ​ത്തി​യി​ട​ൽ ന​ട​ക്കു​ന്ന​ത്. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് റോ​ഡി​ലേ​ക്കു സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കി​വ​ച്ചു​ള്ള ക​ച്ച​വ​ടം വി​ല​ക്കി​യി​ട്ടു​ണ്ട​ങ്കി​ലും ന​ട​പ്പാ​യി​ട്ടി​ല്ല.
കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു ത​ട​സം സൃ​ഷ്ടി​ക്കു​ന്ന കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച​തും ന​ട​പ്പാ​യി​ട്ടി​ല്ല. മു​രു​ക്കും​പ​റ്റ​യ്ക്കു സ​മീ​പ​ത്തെ അ​പ​ക​ട​വ​ള​വി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.
സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ഇ​ട​യ്ക്കി​ടെ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നു മോ​ട്ടോ​ർ​ വെ​ഹി​ക്കി​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.