ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി
Friday, December 3, 2021 12:03 AM IST
ഒ​റ്റ​പ്പാ​ലം:​ ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​ൽ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി​യാ​യി. പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന രൂ​ക്ഷ​മാ​യ ഗ​താ​ഗതത്തി​ര​ക്ക് വേ​ഗം ഒ​ഴി​വാ​ക്കാ​നാ​ണ് ന​ട​പ​ടി​യാ​ത്. ഇ​തി​നാ​യി ട്രാ​ഫി​ക് പോ​ലീ​സി​നു മ​തി​യാ​യ നി​ർ​ദേ​ശവും വാ​ക്കി ടോ​ക്കി​യും ന​ൽ​കി.
പ​ട്ട​ണ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്കേ​ണ്ട ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നേ​ര​ത്തെ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​നെ ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യ​ത്.
പ​ട്ട​ണ​ത്തി​ൽ ഏ​തു ഭാ​ഗ​ത്താ​ണോ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് അ​വി​ട​ത്തെ ട്രാ​ഫി​ക് പോ​ലീ​സി​ന് തൊ​ട്ട​ടു​ത്ത ജ​ംഗ്ഷ​നി​ലെ പോ​ലീ​സു​കാ​ര​നു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി തി​ര​ക്കൊ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി ഇ​നി മു​ത​ൽ സ്വീ​ക​രി​ക്കാം.
പ​ട്ട​ണ​ത്തി​ൽ പാ​ത​ക​ൾ​ക്ക് ന​ടു​വി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള മീ​ഡി​യ​നു​ക​ൾ ശാ​സ്ത്രീ​യ​മാ​യി പു​നഃ​ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
അ​തേസ​മ​യം പാ​ത​ക​ൾ​ക്കി​രു​വ​ശ​ത്തു​മു​ള്ള ന​ട​പ്പാ​ത​യി​ലെ ത​ക​ർ​ന്ന സ്ലാ​ബു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കാ​നു​ള്ള തീ​രു​മാ​നം ഇ​തു​വ​രെ​യും ന​ട​പ്പാ​യി​ട്ടി​ല്ല.
പാ​ത​യി​ൽ പ​ല​ഭാ​ഗ​ത്തും സ്ലാ​ബു​ക​ൾ ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​ത് കാ​ൽ​ന​ട​യാ​ത്ര​യ്ക്കു ഭീ​ഷ​ണി​യാ​യി​ മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​വ മാ​റ്റി​സ്ഥാ​പി​ക്കാ​നും, ആ​വ​ശ്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​നും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​താ​ണ്.
ഈ​സ്റ്റ് ഒ​റ്റ​പ്പാ​ലം, ക​ണ്ണി​യം​പു​റം പാ​ല​ങ്ങ​ൾ​ക്കു സ​മീ​പം പാ​ത​യോ​ര​ത്തെ കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ന്ന ഭാ​ഗം വൃ​ത്തി​യാ​ക്കു​ക​യും കാ​ഴ്ച​മ​റ​യ്ക്കു​ന്ന ബോ​ർ​ഡു​ക​ൾ നീ​ക്കം ചെ​യ്യു​ക​യും ചെ​യ്യു​ന്ന​തി​നും ന​ട​പ​ടി​യാ​യി.
പാ​ത​യോ​ര​ങ്ങ​ളി​ൽ റി​ഫ്ല​ക്ട​റു​ക​ളും സൂ​ച​നാ ബോ​ർ​ഡു​ക​ളും ഉ​ട​ൻ സ്ഥാ​പി​ക്കു​ക​യും ചെ​യ്യും. പ്ര​ധാ​ന പാ​ത​ക​ളി​ൽ രൂ​പ​പ്പെ​ട്ട കു​ഴി​ക​ൾ അ​ട​യ്ക്കാ​നു​ള്ള തീ​രു​മാ​നം ഇ​നി​യും ന​ട​പ്പാ​ക്കാ​നായി​ട്ടി​ല്ല.