ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ സാ​മൂ​ഹ്യവി​രു​ദ്ധ​ർ നശിപ്പിച്ചു
Monday, December 6, 2021 12:55 AM IST
അ​ഗ​ളി : അ​ഗ​ളി കോ​ട്ട​ത്ത​റ ഇ​ക്ടി​ക്ക​ൽ സെ​ക്ഷ​ന്‍റെ പ​രി​ധി​യി​ലു​ള്ള ഷോ​ള​യൂ​ർ വ​യ​ലൂ​ർ റോ​ഡി​ൽ സ്ഥാ​പി​ച്ചി​രു​ന്ന എ​ഫ്പി​ഡി എ​ന്ന ഉ​പ​ക​ര​ണം സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ന​ശി​പ്പി​ക്കു​ക​യും ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്ന ബാ​റ്റ​റി മോ​ഷ്ടി​ക്കു​ക​യും ചെ​യ്തു. 11 കെ​വി ലൈ​നി​ൽ ത​ക​രാ​റു​ക​ളു​ണ്ടാ​യാ​ൽ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ഫോ​ണി​ലേ​ക്ക് ഏ​ത് ഭാ​ഗ​ത്താ​ണ് ത​ക​രാ​ർ സം​ഭ​വി​ച്ച​തെ​ന്ന സ​ന്ദേ​ശം ന​ല്കു​ന്ന ഉ​പ​ക​ര​ണ​മാ​ണ് ന​ശി​പ്പി​ച്ച​ത്. ഇ​ത് സം​ബ​ന്ധി​ച്ച് കോ​ട്ട​ത്ത​റ അ​സി.​എ​ൻ​ജി​നി​യ​ർ ഷോ​ള​യൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി.