പോ​ലീസ് ​ഉ​ദ്യോ​ഗ​സ്ഥ​നു നേ​രെ വ​ധ​ഭീ​ഷ​ണി: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Sunday, January 16, 2022 12:35 AM IST
കോ​യ​ന്പ​ത്തൂ​ർ : പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​യു​ധം കാ​ണി​ച്ച് വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ ഓ​ട്ടോ ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. വ​ട​കോ​വൈ ന​ല്ല ശി​വം മ​ക​ൻ മു​രു​ക ഭൂ​പ​തി (33), ഉ​ക്ക​ടം രാ​ജേ​ഷ് കു​മാ​ർ (35) എ​ന്നി​വ​രാ​ണ് ഉ​ക്ക​ടം പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ൾ ദേ​വ​കു​മാ​റി​നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്.

ഉ​ക്ക​ടം തി​യേ​റ്റ​റി​നു സ​മീ​പം ദേ​വ​കു​മാ​ർ പ​ട്രോ​ളിം​ഗ് ന​ട​ത്ത​വെ സം​ശ​യ​ക​മാ​യ നി​ല​യി​ൽ ഓ​ട്ടോ നി​ല്ക്കു​ന്ന​ത് ക​ണ്ട് നോ​ക്കി​യ​പ്പോ​ൾ ഓ​ട്ടോ​യി​ൽ ചി​ല​ർ ഇ​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​ത് ക​ണ്ട് അ​വ​രോ​ട് അ​വി​ടെ നി​ന്നും പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും വി​സ​മ്മ​തി​ക്കു​ക​യും ദേ​വ​കു​മാ​റി​നെ ക​ത്തി​കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് പോ​ലീ​സ് മു​രു​ക ഭൂ​പ​തി​യെ​യും രാ​ജേ​ഷ് കു​മാ​റി​നെ​യും അ​റ​സ്റ്റു ചെ​യ്തു. ഇ​വ​രി​ൽ നി​ന്നും 100 ഗ്രാം ​ക​ഞ്ചാ​വും ഇ​രു​പ​ത്തൊ​ന്നാ​യി​രം ആ​യി​രം രൂ​പ​യും ര​ണ്ടു കു​പ്പി മ​ദ്യ​വും പി​ടി​ച്ചെ​ടു​ത്തു.