ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പാ​പ്പാ​ൻ കൊ​ല്ല​പ്പെ​ട്ടു
Sunday, January 16, 2022 10:40 PM IST
കോ​യ​ന്പ​ത്തൂ​ർ: പൊ​ള്ളാ​ച്ചി ​ടോ​പ്പ് സ്ലി​പ്പി​ൽ വ​ള​ർ​ത്താ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പാ​പ്പാ​ൻ കൊ​ല്ല​പ്പെ​ട്ടു. കോ​ഴി​മു​ത്തി ആ​റു​മു​ഖം (45) ആ​ണ് ടോ​പ്പ് സ്ലി​പ്പ് കോ​ഴി​മു​ത്തി ക്യാ​ന്പി​ലെ വ​ള​ർ​ത്താ​ന​യാ​യ അ​ശോ​കി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ മരിച്ചത്.

ഇ​ന്ന​ലെ രാ​വി​ലെ ആ​റു​മു​ഖ​വും മ​റ്റൊ​രു പാ​പ്പാ​നാ​യ മു​രു​ക​നും ആനയായ അ​ശോ​കി​നെ മേ​ച്ചി​ലി​നാ​യി കാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി​ക്കൊ​ണ്ടി​രി​ക്കെ അ​ശോ​ക് മു​രു​ക​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മു​രു​ക​നെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്ക​വേ അ​റു​മു​ഖ​ത്തി​ന് ആ​ക്ര​മ​ണ​മേ​ൽ​ക്കു​ക​യാ​യി​രു​ന്നു.
നെ​ഞ്ചി​ലും വ​യ​റി​ലും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​റു​മു​ഖ​ത്തെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല. അ​റു​മു​ഖ​ത്തി​ന്‍റെ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. സം​ഭ​വ​ത്തെ​പ്പ​റ്റി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.