പൊ​ങ്ക​ൽ ഉ​ത്സ​വ​ത്തി​നു സ​മാ​പ​ന​മാ​യി
Monday, January 17, 2022 1:01 AM IST
ചി​റ്റൂ​ർ: കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ത​മി​ഴ് വംശ​ജ​രു​ടെ തൈ​പ്പൊ​ങ്ക​ൽ മ​ഹോ​ത്സ​വ​ത്തി​നു സ​മാ​പ​നം.
ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി കാ​പ്പ് കെ​ട്ട​ൽ, മ​ന​പ്പൊ​ങ്ക​ൽ, മാ​ട്ടു​പൊ​ങ്ക​ൽ, പൂ​പൊ​ങ്ക​ലും കൊണ്ടാ​ടി. സ​മാ​പ​ന ദി​ന​മാ​യ ഇ​ന്ന​ലെ​യാ​ണ് പൂ​പൊ​ങ്ക​ൽ ന​ട​ന്ന​ത്. കു​ടും​ബാം​ഗ​ങ്ങ​ൾ വീ​ടു​ക​ളി​ൽ ഉ​ണ്ടാ​ക്കി​യ മ​ധു​ര പ​ല​ഹാ​ര​ങ്ങ​ൾ ഒ​ഴു​കു​ന്ന ന​ദി ക​ര​യി​ലെ​ത്തി​ച്ചു.

പി​ന്നീ​ട് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു വ​ന്ന​വ​ർ ത​ങ്ങ​ളു​ടെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഒ​ന്നി​ച്ചു ശേ​ഖ​രി​ച്ച് സ​ന്നി​ഹി​ത​രാ​യ വ​നി​ത​ക​ൾ ഗ്രാ​മീ​ണ നാ​ട​ൻ പാ​ട്ടു​ക​ൾ പാ​ടി കു​മ്മി​യ​ടി നൃ​ത്ത​ങ്ങ​ൾ ന​ട​ത്തി. പി​ന്നി​ട് സ​മ​ത്വ സ​ന്ദേ​ശം വി​ള​ന്പു​ന്ന വി​ധ​ത്തി​ൽ മ​ധു​ര പ​ല​ഹാ​ര​ങ്ങ​ൾ വീ​തി​ച്ച് ഭ​ക്ഷി​ച്ച് വീ​ടു​ക​ളി​ലേ​ക്ക് തി​രി​ച്ചു.

ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി വീ​ടു​ക​ൾ ന​ട​ത്തി​യ പൂ​ജാ​വ​സ്തു​ക്ക​ൾ നീ​ക്കം ചെ​യ്ത​തോ​ടെ ഉ​ത്സ​വം സ​മാ​പി​ക്കു​ക​യും ചെ​യ്തു.