വി​രി​ഞ്ഞ​പ്പാ​ടം റോ​ഡി​ലെ അ​പ​ക​ട​ഗ​ർ​ത്തം നി​ക​ത്ത​ണം
Wednesday, January 19, 2022 12:40 AM IST
പു​തു​ന​ഗ​രം : വാ​ഹ​ന സ​ഞ്ചാ​ര​ത്തി​ന് അ​പ​ക​ട​ഭീ​ഷ​ണി​യാ​യി വി​രി​ഞ്ഞി​പ്പാ​ടം വ​ട​വ​ന്നൂ​ർ റോ​ഡി​ലെ ഗ​ർ​ത്തം. ഈ ​സ്ഥ​ല​ത്ത് റോ​ഡി​നു വി​സ്താ​ര​കു​റ​വു​മു​ണ്ട്. ഇ​രു​വ​ശ​ത്തും വ​ലി​യ വാ​ഹ​ന​ങ്ങ​ളെ​ത്തി​യാ​ൽ ഗ​ർ​ത്ത​ത്തി​നോ​ടുചേ​ർ​ന്ന് സ​ഞ്ച​രി​ക്കു​ന്ന​തു മ​ണ്ണി​ടി​ച്ച​ലി​നു കാ​ര​ണ​മാ​വു​മെ​ന്ന​ത് വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു.ഗ​ർ​ത്ത​തി​നു സ​മീ​പം താ​ഴ്ച​യു​ള്ള വ​യ​ലു​ക​ളാ​ണ്.

അ​പ​ക​ടാ​വ​സ്ഥതി​രി​ച്ച​റി​യാ​നാ​യി സ​മീ​പ​വാ​സി​ക​ൾ റോ​ഡ​രി​കി​ൽ ത​ക​രവീ​പ്പ വ​ച്ച് വാ​ഹ​നയാ​ത്രി​ക​ർ​ക്കു മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ക​യാ​ണ്. കൊ​ല്ല​ങ്കോ​ട്-​പാ​ല​ക്കാ​ട് പ്ര​ധാ​നപാ​ത​യെ​ന്ന​തി​നാ​ൽ അ​ന്പ​തി​ല​ധി​കം ബ​സു​ക​ളും നി​ര​വ​ധി ച​ര​ക്കു ലോ​റി​ക​ൾ​ക്കും പു​റ​മെ മ​റ്റു വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി രാ​പ്പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ സ​ഞ്ച​രി​ക്കു​ന്നു​ണ്ട്.