വെട്ടിപ്പൊളിച്ച റോ​ഡു​ക​ൾ പു​ന​ർ​നി​ർ​മി​ക്ക​ണം: വ്യാ​പാ​രി​ക​ൾ ധ​ർ​ണ ന​ട​ത്തി
Wednesday, January 19, 2022 12:40 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ : ശു​ദ്ധ​ജ​ല പൈ​പ്പ് ഇ​ടാ​നാ​യി റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ന​ന്നാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കൊ​ഴി​ഞ്ഞാ​ന്പാ​റ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധധ​ർ​ണ ന​ട​ത്തി. കൊ​ഴി​ഞ്ഞാ​ന്പാ​റ, വ​ട​ക​ര​പ്പ​തി പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് ശു​ദ്ധ​ജ​ലം എ​ത്തി​ക്കു​ന്ന​തി​നു​ള്ള പൈ​പ്പ് സ്ഥാ​പി​ക്കാ​ൻ മ​ണ്ണു​മാ​ന്തി യ​ന്ത്ര​മു​പ​യോ​ഗി​ച്ചാ​ണ് റോ​ഡു​ക​ൾ വെ​ട്ടി​പ്പൊ​ളി​ച്ച​ത്.

പൈ​പ്പ് സ്ഥാ​പി​ച്ച ശേ​ഷം മു​ക​ളി​ൽ മ​ണ്ണി​ട്ടു​മൂ​ടി. എ​ന്നാ​ൽ കു​ഴി​ക​ൾ മൂ​ടു​ന്ന​ത് അ​ശാ​സ്ത്രീ​യ​മാ​യ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തു പ​തി​വാ​യി. റോ​ഡി​ന്‍റെ ന​ടു​ഭാ​ഗ​ത്തു​കൂ​ടി പൈ​പ്പ് ചാ​ൽ വെ​ട്ടി​യ​തി​നാ​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ള​ട​ക്കം ഇ​തി​ലൂ​ടെ ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന സ്ഥി​തി​യാ​ണ്. പാ​ല​ക്കാ​ട്ടു നി​ന്നും പൊ​ള്ളാ​ച്ചി​യി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​യാ​ണി​ത്. റോ​ഡ് ത​ക​ർ​ന്ന​തി​നൊ​പ്പം സി​ഗ്ന​ലി​ന്‍റെ അ​ഭാ​വ​വും മൂന്ന് റോ​ഡു​ക​ൾ കൂ​ടി​ച്ചേ​രു​ന്ന ജം​ക്ഷ​നി​ൽ ചെ​റു​തും വ​ലു​തു​മാ​യ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്.

ഇ​തി​നു ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ടാ​ണ് കെ​വി​വി​ഇ​എ​സ് സ​മ​രം ചെ​യ്ത​ത്. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ല പ്ര​സി​ഡ​ന്‍റ് വി.​എം. ല​ത്തീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​ ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി. എ.​ അ​ബ്ദു​ൾ സ​മ​ദ്, കെ. പ്ര​ഭാ​ക​ര​ൻ, ജി.​ നാ​ഗ​രാ​ജ്, കെ.​ പ്ര​കാ​ശ​ൻ, ഐ. ​മു​ഹ​മ്മ​ദ് നൗ​ഷാ​ദ്, ഷെ​യ്ക്ക് ദാ​വൂ​ദ്, റി​യാ​സു​ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.