പു​ലി​യെ ഉ​ട​ൻ പി​ടി​കൂ​ടും: മ​ണ്ഡ​ലം ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ
Wednesday, January 19, 2022 12:40 AM IST
കോ​യ​ന്പ​ത്തൂ​ർ : ഗോ​ഡൗ​ണി​ൽ പ​തു​ങ്ങി​യി​രി​ക്കു​ന്ന പു​ലി​യെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് മ​ണ്ഡ​ലം ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ രാ​മ​സു​ബ്ര​ഹ്മ​ണ്യം പ​റ​ഞ്ഞു.

പു​ലി പ​തു​ങ്ങി​യി​രി​ക്കു​ന്ന പി.​കെ. പു​തൂ​രി​ലു​ള്ള ഗോ​ഡൗ​ണ്‍ സ​ന്ദ​ർ​ശി​ച്ചശേ​ഷം മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​ലി​യെ പി​ടി​കൂ​ടാ​ൻ കൂ​ട് സ്ഥാ​പി​ക്കു​ക​യും പോ​ലീ​സും വ​ന​പാ​ല​ക​രും ചേ​ർ​ന്ന് അ​തി​നെ കൂ​ട്ടി​ല​ക​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. ഇ​ന്ന് അ​തി​രാ​വി​ലെ പു​ലി കൂ​ടി​നു സ​മീ​പ​ത്തേ​ക്കു വ​രി​ക​യും ചെ​യ്തി​രു​ന്നു.
മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടാ​നാ​യി​രു​ന്നു ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്ന​ത് എ​ങ്കി​ലും പ്രാ​വ​ർ​ത്തി​ക​മാ​കി​ല്ല എ​ന്നു ക​ണ്ടെ​ത്തി​യ​തി​നാ​ൽ ശ്ര​മം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്നു പു​ലി​യെ പി​ടി​കൂ​ടാ​ൻ ഗോ​ഡൗ​ണി​നു ചു​റ്റും വ​ല​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.
പി​ടി​യി​ലാ​കു​ന്ന പു​ലി​യു​ടെ ആ​രോ​ഗ്യ​നി​ല പ​രി​ശോ​ധി​ച്ച ശേ​ഷം തൃ​പ്തി​ക​ര​മാ​ണെ​ങ്കി​ൽ പി​ന്നീ​ട് ഉ​ൾ​ക്കാ​ട്ടി​ൽ കൊ​ണ്ടു​പോ​യിവി​ടു​ന്ന​താ​യി​രി​ക്കും എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.