ഡ്രൈ​വ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം: പോലീസ് അ​ന്വേ​ഷ​ണം തു​ട​ങ്ങി
Wednesday, January 19, 2022 12:40 AM IST
കോ​യ​ന്പ​ത്തൂ​ർ : ഡ്രൈ​വ​റെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സാ​യ് ബാ​ബ കോ​ള​നി എം​ജി​ആ​ർ മാ​ർ​ക്ക​റ്റി​ലെ ഡ്രൈ​വ​റാ​യ ഷ​ണ്‍​മു​ഖം (45) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ജോ​ലി ക​ഴി​ഞ്ഞ് സ​മീ​പ​ത്തെ ക​ട​യ്ക്കു മു​ന്നി​ൽ ഉ​റ​ങ്ങാ​ൻ കി​ട​ന്ന ഷ​ണ്‍​മു​ഖം ഇ​ന്നു രാ​വി​ലെ ത​ല​യി​ൽ മു​റി​വേ​റ്റ് മ​രി​ച്ചു കി​ട​ക്കു​ന്ന​തുക​ണ്ട് പ്ര​ദേ​ശ​വാ​സി​ക​ൾ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഷ​ണ്‍​മു​ഖ​ത്തി​ന്‍റെ കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

നൂ​ൽ​വി​ല വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​മ​രം

തി​രു​പ്പൂ​ർ : നൂ​ൽ​വി​ല വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നു മു​ന്നി​ൽ സ​മ​രം ന​ട​ത്തി. തൊ​ഴി​ൽ ന​ഗ​ര​മാ​യ തി​രു​പ്പൂ​രി​ൽ നൂ​ൽ, കോ​ട്ട​ണ്‍ വി​ലവ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് ര​ണ്ടു ദി​വ​സ​മാ​യി വ​സ്ത്രനി​ർ​മാ​ണ ക​ന്പ​നി​ക​ൾ പ​ണി​മു​ട​ക്ക് ന​ട​ത്തിവ​രി​ക​യാ​ണ്.

പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ന്ന് നി​റ്റ്മാ, ​സി​ഐ​ടി​യു, ഐ​എ​ടി​യു​സി. തു​ട​ങ്ങി​യ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് തി​രു​പ്പൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നു മു​ന്നി​ൽ സ​മ​രം ന​ട​ത്തി​യ​ത്. വി​ല വ​ർ​ധ​ന​വ് നി​യ​ന്ത്രി​ക്കാ​ൻ കേ​ന്ദ്ര​-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.