ഐ​ആ​ർ​ടി​സി​യി​ൽ പ്രാ​ദേ​ശി​കാ​സൂ​ത്ര​ണ ശി​ല്പ​ശാ​ല​യ്ക്കു തു​ട​ക്കം
Wednesday, January 19, 2022 12:43 AM IST
ക​ല്ല​ടി​ക്കോ​ട് : കേ​ര​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ലോ​ക്ക​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​നും ഐ​ആ​ർ​ടി​സി​യു​ടെ സെ​ന്‍റ​ർ ഫോ​ർ ജി​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സും ചേ​ർ​ന്ന് പ്രാ​ദേ​ശി​കാ​സൂ​ത്ര​ണ​ത്തി​ന് ജി​യോ​ സ്പെ​ഷ്യ​ൽ സാ​ങ്കേ​തി​ക​വി​ദ്യ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തു​ന്ന പ​രി​ശീ​ല​ന പ​ര​ന്പ​ര​യി​ലെ 10-ാം ബാ​ച്ച് പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു.

ക​രി​ന്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. രാ​മ​ച​ന്ദ്ര​ൻ അ​ഞ്ച് ദി​വ​സ​ങ്ങ​ൾ നീ​ണ്ടു​നി​ല്ക്കു​ന്ന പ​രി​ശീ​ല​ന ബാ​ച്ചി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഭൗ​മ​ശാ​സ്ത്ര​ജ്ഞ​നാ​യ ഡോ.​എ​സ്. ശ്രീ​കു​മാ​ർ ആ​ദ്യ സെ​ഷ​ൻ ന​യി​ച്ചു. ഐ​ആ​ർ​ടി​സി ട്രെ​യി​നിം​ഗ് ഡി​വി​ഷ​ൻ മേ​ധാ​വി പ്രൊ​ഫ.​ബി.​എം. മു​സ്ത​ഫ അ​ധ്യ​ക്ഷ​നാ​യി. എ.​എ​സ്. മാ​ള​വി​ക കോ​ഴ്സ് ബ്രീ​ഫ് ചെ​യ്തു. ബി​ഡി​ഒ, ബി​പി​ഒ, ഡി​ഡി​പി ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. സെ​ന്‍റ​ർ ഫോ​ർ ജി​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് മേ​ധാ​വി ആ​ന​ന്ദ് സെ​ബാ​സ്റ്റ്യ​ൻ സ്വാ​ഗ​ത​വും ഹ​രി​ത എ​സ്.​ ന​ന്ദി​യും പ​റ​ഞ്ഞു.