വ​ണ്ടി​ത്ത​ാവ​ള​ത്തു വാഹനാപകടങ്ങൾ പെരുകുന്നു
Wednesday, January 19, 2022 11:36 PM IST
വ​ണ്ടി​ത്താ​വ​ളം: ത​ങ്കം തി​യേ​റ്റ​റി​നു സ​മീ​പ​വും പാ​ട്ടി​കു​ളം പ​ള്ളി​മൊ​ക്കി​ലു​മാ​യി ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ര​ണ്ട് അ​പ​ക​ട​ങ്ങ​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ മ​റ്റൊ​രാ​ൾ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. പ​ട്ട​ഞ്ചേ​രി കു​വ​ല​മേ​ട് മോ​ഹ​ന​ൻ (52) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി എട്ടിന് ​പാ​ട്ടി​കു​ളം പ​ള്ളി​മെ​ക്കി​ൽ വ​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. മോ​ഹ​ന​ൻ ഓ​ടി​ച്ചുവ​ന്ന ബൈ​ക്കി​ൽ മീ​നാ​ക്ഷി​പു​രം ഭാ​ഗ​ത്തു നി​ന്നും വ​ന്ന പി​ക്ക​പ്പ് വാ​ൻ ഇ​ടി​ച്ച​ശേ​ഷം നി​ർ​ത്താ​തെ പോ​വു​ക​യാ​ണു​ണ്ടാ​യ​ത്. മോ​ഹ​ന​നെ ഉ​ട​ൻ വി​ള​യോ​ടി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണപ്പെ​ട്ടി​രു​ന്ന​താ​യി ഡ്യൂ​ട്ടി ഡോ​ക്ട​ർ അ​റി​യി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ക്യാ​മ​റ​യു​ടെ സ​ഹാ​യ​ത്തി​ൽ മീ​നാ​ക്ഷി​പു​രം പോ​ലീ​സ് അ​പ​ക​ട​ത്തി​നി​ട​യാ​യ പി​ക്ക​പ്പ് വാ​ൻ പി​ടി​കൂ​ടി പോ​ലീ​സ് കേ​സെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴി​നു വ​ണ്ടി​ത്താ​വ​ളം ത​ങ്കം തി​യേ​റ്റ​റി​നു സ​മീ​പം ബേ​ക്ക​റി​യി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി റോ​ഡി​ലേ​ക്കി​റ​ങ്ങി​യ പ​ട്ട​ഞ്ചേ​രി സ്വ​ദേ​ശി ചി​ന്ന വാ​ഡ​ൻ (60) അ​മി​ത വേ​ഗ​ത​യി​ൽ എ​ത്തി​യ ബൈ​ക്ക് ഇ​ടി​ച്ച​തി​ൽ പ​തി​ന​ഞ്ച​ടി ദൂ​ര​ത്തി​ൽ തെ​റി​ച്ചു വീ​ണു. ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ൾ തൃ​ശൂരിൽ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ക​യാ​ണ്. വ​ണ്ടി​ത്താ​വ​ളം പ​ള്ളി​മൊ​ക്ക് വ​ള​വു​റോ​ഡി​ൽ സ​മാ​ന​മാ​യ ര​ണ്ടു അ​പ​ക​ട​ങ്ങ​ൾ ന​ട​ന്ന​തി​ൽ പ​രി​ക്കേ​റ്റ ര​ണ്ടു​പേ​ർ ചി​കി​ത്സ​യി​ലാ​ണു​ള്ള​ത്. പാ​ട്ടി​കു​ളം പ​ള്ളി​മൊ​ക്ക് മു​ത​ൽ വ​ണ്ടി​ത്താ​വ​ളം പ​ള്ളി​മൊ​ക്കു​വ​രെ മു​ൻ​പു ന​ട​ന്ന അ​പ​ക​ട​ങ്ങളി​ൽ മ​ര​ണം 40 ക​ട​ന്നു. പ​ള്ളി​മൊ​ക്ക് തി​രി​വി​ൽ നി​യ​ന്ത്ര​ണം വി​ട്ടു അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന ബൈ​ക്ക് സ്വ​കാ​ര്യ ബ​സി​ലി​ടി​ച്ച് പ്ലാ​ച്ചി​മ​ട സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നുപേ​ർ മ​ര​ണ​പ്പെ​ട്ട​താ​ണ് നാ​ടി​നെ ന​ടു​ക്കി​യ അ​പ​ക​ടം. പൊ​ള്ളാ​ച്ചി പെ​ൻ​സി​ൽ ക​ന്പ​നി​യി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ജീ​പ്പ് മ​ര​ത്തി​ലി​ടി​ച്ച് മു​ത​ല​മ​ട ആ​ന​മാ​റി സ്വ​ദേ​ശി​നി സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ ജീ​വ​ൻ ന​ഷ്ട​മാ​യി​ട്ടു​ണ്ട്. ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന പ​ത്ത് യു​വ​തി​ക​ൾ​ക്കും ഡ്രൈ​വ​ർ​ക്കും അ​പ​ക​ട​ത്തി​ൽ അം​ഗ​വൈ​ക​ല്യ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. വ​ണ്ടി​ത്താ​വ​ളം മു​ത​ൽ മീ​നാ​ക്ഷി​പു​രം വ​രെ ദി​വ​സേ​ന പോ​ലീ​സ് പെ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്ന ജ​ന​കീ​യാ​വ​ശ്യവും കൂ​ടി വ​രി​ക​യാ​ണ്.