ഇ​ക്കോണമി മി​ഷ​ൻ തൊ​ഴി​ൽ മേ​ള
Thursday, January 20, 2022 11:58 PM IST
പാലക്കാട്: കേ​ര​ള നോ​ള​ജ് ഇ​ക്കോണ​മി മി​ഷ​ന്‍റെ വെ​ർ​ച്വ​ൽ തൊ​ഴി​ൽ മേ​ള​യി​ൽ ഒ​ന്നാം സീ​സ​ണ്‍ ഇന്നു മു​ത​ൽ 27 വ​രെ ന​ട​ക്കും. ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ള​യി​ൽ പ​തി​നാ​യി​ര​ത്തി​ല​ധി​കം തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളാ​ണു​ള്ള​ത്. വെബ്സൈറ്റിൽ ​ര​ജി​സ്റ്റ​ർ ചെ​യ്തു തൊ​ഴി​ൽ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാം. പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് അ​വ​രു​ടെ സൗ​ക​ര്യാ​ർ​ഥം വീ​ട്ടി​ൽ ഇ​രു​ന്ന് തൊ​ഴി​ൽ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാം.

കോ​വി​ഡ് ധ​ന​സ​ഹാ​യം

പാലക്കാട്: കേ​ര​ള മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ഞ്ചാംഘ​ട്ട കോ​വി​ഡ് ധ​ന​സ​ഹാ​യം ന​ൽ​കു​ന്നു. 1000 രൂ​പ​യാ​ണ് ധ​ന​സ​ഹാ​യം. 2021 ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ത്വ​മെ​ടു​ത്ത​വ​ർ അ​പേ​ക്ഷി​ക്കേണ്ട. 2021 ഓ​ഗ​സ്റ്റ് ഒ​ന്നി​ന് മു​ന്പ് അം​ഗ​ത്വ​മെ​ടു​ത്ത് കോ​വി​ഡ് ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷി​ക്കാ​ത്ത​വ​ർ ബാ​ങ്ക് പാ​സ്ബു​ക്ക്, ആ​ധാ​ർ കാ​ർ​ഡ് ക്ഷേ​മ​നി​ധി പാ​സ്ബു​ക്ക്/​ക്ഷേ​മ​നി​ധി ഐ.​ഡി കാ​ർ​ഡ്/ ക്ഷേ​മ​നി​ധി തൊ​ഴി​ലാ​ളി വി​ഹി​തം അ​ട​ച്ച ര​സീ​ത് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പ് ഫോ​ണ്‍ ന​ന്പ​ർ സ​ഹി​തം ജി​ല്ലാ ഓ​ഫീ​സി​ൽ അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്ന് ജി​ല്ലാ മോ​ട്ടോ​ർ തൊ​ഴി​ലാ​ളി എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഫോ​ണ്‍0491 2547437.