കേ​ന്ദ്രം കേ​ര​ള​ത്തെ അ​വ​ഗ​ണി​ക്കു​ന്നു: സിപിഐ
Thursday, January 20, 2022 11:58 PM IST
അ​ഗ​ളി: കേ​ന്ദ്ര സ​ർ​ക്കാ​ർ കേ​ര​ള​ത്തെ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും സം​സ്ഥാ​ന​ത്തി​ന് അ​ർ​ഹ​ത​പ്പെ​ട്ട ജി​എ​സ്ടി വി​ഹി​തം പോ​ലും അ​നു​വ​ദി​ക്കാ​തെ രാ​ഷ്ട്രീ​യ വി​രോ​ധം തീ​ർ​ക്കു​ക​യാ​ണെ​ന്നും കി​സാ​ൻ സ​ഭ ജി​ല്ലാ സെ​ക്ര​ട്ട​റി മ​ണി​ക​ണ്ഠ​ൻ പൊ​റ്റ​ശ്ശേ​രി. സി​പി​ഐ ന​യി​ക്കു​ന്ന ജാ​ഥ​ക്ക് ജെ​ല്ലി​പ്പാ​റ ജം​ഗ്ഷ​നി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സി​പി​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ര​വീ​ന്ദ്ര​ദാ​സ് അ​ധ്യ​ക്ഷ​നാ​യി. സി​പി​ഐ ജെ​ല്ലി​പ്പാ​റ ബ്രാ​ഞ്ചി​ന് വേ​ണ്ടി ഷി​ന്‍റോ കു​ന്പി​ളു​വീ​ട​ൻ, എ​ഐ​ടി​യു​സിക്കുവേ​ണ്ടി രാ​ധ ചൂ​ട്ടു​വേ​ലി തു​ട​ങ്ങി​യ​വ​ർ ജാ​ഥാ ക്യാ​പ്റ്റ​ൻ സി. ​രാ​ധാ​കൃ​ഷ്ണ​നെ സ്വീ​ക​രി​ച്ചു. ദോ​ണിഗു​ണ്ട് ബ്രാ​ഞ്ചി​നു വേ​ണ്ടി നെ​ഞ്ച​ൻ, കി​സാ​ൻ സ​ഭയ്​ക്കുവേ​ണ്ടി വി​വി​ധ പ്രാ​ദേ​ശി​ക​സ​ഭാ നേ​താ​ക്ക​ളാ​യ ശി​വ​ൻ മ​ന്തി​മ​ല, ഷി​ലു ദോ​ണി​ഗു​ണ്ട്, ഷി​ന്‍റോ ദു​ണ്ടൂ​ർ തു​ട​ങ്ങി​യ​വ​രും, ആ​ദി​വാ​സി മ​ഹാ​സ​ഭ​യ്ക്കുവേ​ണ്ടി മാ​മ​ണ ഉൗ​രു​മൂ​പ്പ​ൻ കാ​ളി മൂ​പ്പ​ൻ, ശി​വ​ൻ മൂ​പ്പ​ൻ, മ​ന്തി മ​ലവ​ഞ്ചി എ​ന്നി​വ​ർ ജാ​ഥ ക്യാ​പ്റ്റ​നെ സ്വീ​ക​രി​ച്ചു. പ​രി​പാ​ടി​ക​ൾ​ക്കു കി​സാ​ൻ സ​ഭ മ​ണ്ഡ​ലം ക​മ്മ​റ്റി​യം​ഗ​ങ്ങ​ളും പാ​ർ​ട്ടി മെ​ന്പ​ർ​മാ​രു​മാ​യ മാ​മ​ണ റോ​ബി​ൻ​സ്, ശി​വ​ൻ മ​ന്തി​മ​ല നേ​തൃ​ത്വം ന​ല്കി.