അം​ബേ​ദ്ക​ർ കോ​ള​നി​വാ​സി​ക​ളുടെ സ​മ​രം 102-ാം ദി​വ​സം ഒ​ത്തുതീ​ർ​പ്പാ​യി
Saturday, January 22, 2022 12:46 AM IST
പാ​ല​ക്കാ​ട് : വീ​ടി​നുവേ​ണ്ടി മു​ത​ല​മ​ട അം​ബേ​ദ്ക​ർ കോ​ള​നി​യി​ലെ ദ​ളി​ത് കു​ടും​ബ​ങ്ങ​ൾ ന​ട​ത്തിവ​ന്ന സ​മ​രം 102-ാം ദി​വ​സം ഒ​ത്തു​തീ​ർ​പ്പാ​യി. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ൻ. സു​രേ​ഷ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യ്ക്ക് ഒ​ടു​വി​ലാ​ണു കു​ടും​ബ​ങ്ങ​ൾ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

സ്വ​ന്ത​മാ​യി ഒ​രു തു​ണ്ട് ഭൂ​മി​ക്കും വീ​ടി​നും വേ​ണ്ടി സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ ക​യ​റി​യി​റ​ങ്ങി മ​ടു​ത്ത​തോ​ടെ​യാ​ണ് മു​ത​ല​മ​ട അം​ബേ​ദ്ക​ർ കോ​ള​നി​യി​ലെ 36 ദ​ളി​ത് കു​ടും​ബ​ങ്ങ​ൾ സ​മ​ര​പാ​ത സ്വീ​ക​രി​ച്ച​ത്. സ​ർ​ക്കാ​രി​ന്‍റെ ഭ​വ​ന പ​ദ്ധ​തി​ക​ളി​ൽ നി​ന്നും ച​ക്ലി​യ വി​ഭാ​ഗ​ക്കാ​രെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ബോ​ധ​പൂ​ർ​വം ഒ​ഴി​വാ​ക്കു​ക​യാ​ണെ​ന്ന് ഇ​വ​ർ ആ​രോ​പി​ക്കു​ന്നു.

94 ദി​വ​സം മു​ത​ല​മ​ട പ​ഞ്ചാ​യ​ത്തി​നുമു​ന്നി​ലും എട്ടു ദി​വ​സം പാ​ല​ക്കാ​ട് ക​ള​ക്ട്രേ​റ്റ് പ​ടി​ക്ക​ലു​മാ​ണ് സ്വ​ന്ത​മാ​യി ഒ​രു തു​ണ്ട് ഭൂ​മി​ക്കും വീ​ടി​നു​മാ​യി ഇ​വ​ർ സ​മ​രം ചെ​യ്ത​ത്. മു​ട്ടി​ലി​ഴ​ഞ്ഞും ശ​യ​ന​പ്ര​ദ​ക്ഷി​ണം ന​ട​ത്തി​യു​മു​ള്ള ഇ​വ​രു​ടെ പ്ര​തി​ഷേ​ധം സ​ർ​ക്കാ​രി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി മു​ൻ​കൈ എ​ടു​ത്ത് സ​മ​വാ​യ ച​ർ​ച്ച ന​ട​ത്തി​യ​ത്. ഇ​വ​രു​ടെ ആ​വ​ശ്യം പ​രി​ഹ​രി​ക്കാ​ൻ മ​ന്ത്രി കെ.​ രാ​ധാ​കൃ​ഷ്ണ​നു​മാ​യി പാ​ർ​ട്ടി മു​ൻ​കൈ​യെ​ടു​ത്ത് ച​ർ​ച്ച ന​ട​ത്തു​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി സ​മ​ര​ക്കാ​ർ​ക്ക് ഉ​റ​പ്പ് ന​ല്കി.

യോ​ഗ​ത്തി​ൽ കെ.​ ബാ​ബു എം​എ​ൽ​എ മു​ൻ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ. രാ​ജേ​ന്ദ്ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ ബി​നു​മോ​ൾ, കൊ​ല്ല​ങ്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, മു​ത​ല​മ​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​തേ സ​മ​യം സി​പി​എം ന​ല്കി​യ ഉ​റ​പ്പ് വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത് സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്ന് സ​മ​ര​സ​മി​തി അ​റി​യി​ച്ചു.