ഇ​ന്ന​ലെ 2345 പേ​ർ​ക്ക് കോ​വി​ഡ് 551 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Saturday, January 22, 2022 12:48 AM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ ഇ​ന്ന​ലെ 2345 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 2271 പേ​ർ, ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 46 പേ​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​യ 28 പേ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും.

551 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​കെ 5587 പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ലാ​ണ് 2345 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 41.97 ശ​ത​മാ​ന​മാ​ണ് ഇ​ന്ന​ലെ​ത്തെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 11,483 ആ​യി.

കാ​ട്ടാ​നക്കുട്ടി​യു​ടെ ജ​ഡം ക​ണ്ടെ​ത്തി

മ​ണ്ണാ​ർ​ക്കാ​ട് : ആ​ന​മൂ​ളി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നുകീ​ഴി​ലെ ത​ത്തേ​ങ്ങ​ലം പ്ലാ​ന്‍റേഷ​ൻ കോ​ർ​പ്പ​റേ​ഷ​ന്‍റെ ക​ശു​മാ​വി​ൽ തോ​ട്ട​ത്തി​നു മു​ക​ളി​ലാ​യി ര​ണ്ടു വ​ർ​ഷം പ്രാ​യം തോ​ന്നി​ക്കു​ന്ന കാ​ട്ടാ​ന കു​ട്ടി​യു​ടെ ജ​ഡം ക​ണ്ടെ​ത്തി. നാ​ട്ടു​കാ​രാ​ണ് കാ​ട്ടാ​നക്കുട്ടി​യു​ടെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്.

വ​നം​വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ആ​ന​മൂ​ളി സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ഫ്ല​യിം​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി. തു​ട​ർ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി ജ​ഡം സം​സ്ക​രി​ച്ചു. ജ​ഡ​ത്തി​നു ര​ണ്ട​ര മാ​സ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ണ്ടെ​ന്നും സ്വാ​ഭാ​വി​ക മ​ര​ണ​മാ​ണെ​ന്നു​മാ​ണ് നി​ഗ​മ​നം.