രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ കെ​ട്ടി​ടങ്ങ​ൾ പാ​ലം നി​ർ​മാ​ണ​ത്തി​നു ത​ട​സം! മു​ട​ങ്ങിക്കിട​ന്ന പാ​ലം നി​ർ​മാ​ണ​ത്തി​നു പ​ച്ച​ക്കൊ​ടി
Saturday, January 22, 2022 11:46 PM IST
ഒ​റ്റ​പ്പാ​ലം : കി​ഴ​ക്കെ ഒ​റ്റ​പ്പാ​ല​ത്ത് നി​ർ​മി​ക്കാ​ൻ പോ​കു​ന്ന പു​തി​യ പാ​ല​ത്തി​നു രാ​ഷ്ട്രീ​യപാ​ർ​ട്ടി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ൾ പാ​ര​ ആ​വ​രു​തെ​ന്ന് ജ​ന​കീ​യാ​വ​ശ്യം. കെ​ട്ടി​ട​ങ്ങ​ൾ​ക്കു പ്ര​ശ്നം വ​രാ​തി​രി​ക്കാ​ൻ പാ​ല​ത്തി​ന്‍റെ വ​ലു​പ്പ​ത്തി​ൽ കു​റ​വു വ​രു​ത്ത​രു​തെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

സാ​ങ്കേ​തി​ക കു​രു​ക്കു​ക​ളി​ൽ കു​ടു​ങ്ങി മു​ട​ങ്ങി കി​ട​ക്കു​ക​യാ​യി​രു​ന്ന കി​ഴ​ക്കെ ഒ​റ്റ​പ്പാ​ല​ത്തെ പു​തി​യ പാ​ലം നി​ർ​മാ​ണ പ​ദ്ധ​തി​യാ​ണു ന​ട​പ്പാ​കാ​ൻ വീ​ണ്ടും സാ​ധ്യ​ത​യൊ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ലെ പാ​ല​ത്തി​നോ​ടു​ചേ​ർ​ന്നു മ​റ്റൊ​രു പു​തി​യ​പാ​ലം നി​ർ​മി​ക്കു​ന്ന​തി​നാ​യി പൊ​തു​മ​രാ​മ​ത്ത് പാ​ലം​വി​ഭാ​ഗം പു​തു​ക്കി​യ രൂ​പ​രേ​ഖ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

പൊ​തു​മ​രാ​മ​ത്ത് ഡി​സൈ​ൻ വി​ഭാ​ഗ​ത്തി​നാ​ണു പ​ദ്ധ​തി​രേ​ഖ സ​മ​ർ​പ്പി​ച്ച​ത്. രൂ​പ​രേ​ഖ​യ്ക്ക് അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തോ​ടെ ദ​ർ​ഘാ​സ് വി​ളി​ച്ച് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ്.

നി​ല​വി​ലെ പാ​ല​ത്തോ​ടു​ചേ​ർ​ന്ന വ​ട​ക്കു​ഭാ​ഗ​ത്താ​ണു പു​തി​യ​പാ​ലം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള രൂ​പ​രേ​ഖ​യു​ള്ള​ത്. ഈ ​ഭാ​ഗ​ത്ത് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ര​ണ്ടു കെ​ട്ടി​ങ്ങ​ൾ പാ​ലം നി​ർ​മാ​ണ​ത്തി​നു ത​ട​സ​മാ​കു​മെ​ന്ന പ്ര​ച​ര​ണം ശ​ക്ത​മാ​ണ്. എ​ന്നാ​ൽ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ക്കാ​തെ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​യാ​ണ് പാ​ല​ത്തോ​ടു ചേ​ർ​ന്നു​ത​ന്നെ പു​തി​യ​പാ​ല​വും നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

എ​ട്ടു​മീ​റ്റ​ർ വീ​തി​യും 35 മീ​റ്റ​ർ നീ​ള​ത്തി​ലു​മാ​കും പു​തി​യ​പാ​ലം നി​ർ​മി​ക്കു​ക​യെ​ന്നാ​ണു വി​വ​രം. ക​ണ്ണി​യം​പു​റ​ത്തും ഈ​സ്റ്റ് ഒ​റ്റ​പ്പാ​ല​ത്തും ഒ​രു​മി​ച്ച് പാ​ലം നി​ർ​മി​ക്കാ​നാ​യി​രു​ന്നു പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് നേ​ര​ത്തെ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ കു​രു​ക്കാ​യി. കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ക്കേ​ണ്ടി​വ​രു​മെ​ന്ന ഘ​ട്ടം വ​ന്ന​തോ​ടെ അ​ന്നു സ​മ​ർ​പ്പി​ച്ച രൂ​പ​രേ​ഖ ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ക​ണ്ണി​യം​പു​റ​ത്ത് പു​തി​യ പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങു​ക​യും ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ദ്യം പ​ണി പൂ​ർ​ത്തി​യാ​വു​ക​യും ചെ​യ്തു. എ​ന്നാ​ൽ പു​തി​യ രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ന്ന​തി​ൽ ആ​ശ​യ​ക്കു​ഴ​പ്പം വ​ന്ന​തോ​ടെ ഈ​സ്റ്റ് ഒ​റ്റ​പ്പാ​ല​ത്ത് പ​ദ്ധ​തി വൈ​കു​ക​യാ​യി​രു​ന്നു.

ഒ​ടു​വി​ലാ​ണ് ഇ​രു കെ​ട്ടി​ട​ങ്ങ​ളും നി​ല​നി​ർ​ത്തി​കൊ​ണ്ട് ത​ന്നെ നി​ല​വി​ലെ പാ​ല​ത്തി​നോ​ടു ചേ​ർ​ന്ന് പു​തി​യ പാ​ലം നി​ർ​മി​ക്കാ​നു​ള്ള രൂ​പ​രേ​ഖ ത​യാ​റാ​ക്കി സ​മ​ർ​പ്പി​ച്ച​ത്. പു​തി​യ രേ​ഖ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ.​ പ്രേം​കു​മാ​ർ എം​എ​ൽ​എ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച​ചെ​യ്യു​ക​യും സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യു​ചെ​യ്തി​രു​ന്നു.

നാ​ലു​വ​ർ​ഷം മു​ന്പ് 4.18 കോ​ടി രൂ​പ​യാ​ണ് കി​ഴ​ക്കെ ഒ​റ്റ​പ്പാ​ല​ത്ത് മ​റ്റൊ​രു പാ​ലം പ​ണി​യാ​ൻ വ​ക​യി​രു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ വ​ർ​ഷം കു​റെ ക​ഴി​ഞ്ഞ​തി​നാ​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ഇ​നി ഈ ​തു​ക തി​ക​യാ​തെ വ​രും.

രൂ​പ​രേ​ഖ​യ്ക്കൊ​പ്പം പ​ദ്ധ​തി​യാ​കു​ന്പോ​ൾ തു​ക​യും പു​തു​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണു പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. പു​തി​യ പാ​ലം കൂ​ടി നി​ർ​മാ​ണം ക​ഴി​ഞ്ഞാ​ൽ കി​ഴ​ക്കും പ​ടി​ഞ്ഞാ​റു​മാ​യി നാ​ല് പാ​ല​ങ്ങ​ൾ ഒ​റ്റ​പ്പാ​ല​ത്തു​ണ്ടാ​വും.