മ​ണ്ണാ​ർ​ക്കാ​ടി​ന്‍റെ ക​വ​യി​ത്രി യാ​ത്ര​യാ​യി
Monday, January 24, 2022 10:50 PM IST
മ​ണ്ണാ​ർ​ക്കാ​ട് : മ​ണ്ണാ​ർ​ക്കാ​ടി​ന്‍റെ ക​വ​യ​ിത്രി വി.​പ​ത്മ​കു​മാ​രി (68) യാ​ത്ര​യാ​യി. അ​ര​യ​ങ്ങോ​ട് കൃ​പാ നി​വാ​സി​ൽ കൃ​ഷ്ണ​ൻ നാ​യ​രു​ടെ (റി​ട്ട​യേ​ർ​ഡ് എ​ച്ച്എം, എ​എ​ൽ​പി സ്കൂ​ൾ ചേ​റും​കു​ളം ) ഭാ​ര്യ​യാ​ണ്. അ​ര​യ​ങ്ങോ​ട് എ​യു​പി സ്കൂ​ളി​ലെ റി​ട്ട​. അ​ധ്യാ​പി​ക​യാ​ണ്. മ​ണ്ണാ​ർ​ക്കാ​ട് സാ​മൂ​ഹ്യ, സാം​സ്കാ​രി​കരം​ഗ​ത്ത് നി​റസാ​ന്നി​ധ്യ​മാ​യി​രു​ന്നു. നി​ര​വ​ധി ക​വി​ത​ക​ളും, ക​ഥ​ക​ളും ബാ​ല​സാ​ഹി​ത്യ കൃ​തി​ക​ളും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും നേ​ടി​യി​ട്ടു​ണ്ട്.

ദ​ല കൊ​ച്ചു​ബാ​വ അ​വാ​ർ​ഡ്, ചി​റ​ക്ക​ൽ ടി ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ ഗ​വേ​ഷ​ണ പു​ര​സ്ക്കാ​രം, 2006 ൽ ​വെ​ണ്‍​മ​ണി സ്മാ​ര​ക പ്ര​ബ​ന്ധ മ​ത്സ​ര​ത്തി​നു​ള്ള അ​വാ​ർ​ഡ്, 2006 ൽ ​പൂ​ന്താ​നം കൃ​തി​ക​ളു​ടെ പ​ഠ​ന​ത്തി​നു​ള്ള അ​വാ​ർ​ഡ്, പു.​ക.​സ​യു​ടെ ലേ​ഖ​ന പു​ര​സ്കാ​രം, 2007 ലെ ​ദേ​വ​കി വാ​ര്യ​ർ മെ​മ്മോ​റി​യ​ൽ നാ​ട​ക അ​വാ​ർ​ഡ് എ​ന്നി​വ ല​ഭി​ച്ചി​ട്ടു​ണ്ട്.

അ​ക്ഷ​ര​പാ​ഠം ക​വി​താ സ​മാ​ഹാ​രം, കു​ഞ്ഞി​ക്കി​ളി​യും കൂ​ട്ടു​കാ​രും ബാ​ല​കൃ​തി, സ്നേ​ഹ​ത്തി​ന്‍റെ തു​ന്പി​കൈ ബാ​ല​ക​ഥ​ക​ൾ, നാ​വൂ​രാ​ൻ ദൈ​വം നോ​വ​ൽ എ​ന്നി​വ​യ​ട​ക്കം നി​ര​വ​ധി പു​സ്ത​ക​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.മ​ക്ക​ൾ: അ​നു​രൂ​പ് ( യു​എ​സ്എ), ബി​നു​രാ​ജ് (ചൈ​ന). മ​രു​മ​ക്ക​ൾ: ശ്രീ​ക​ല (​യു​എ​സ്എ), നി​ഷ ബി​നു​രാ​ജ് (മും​ബൈ). സം​സ്കാ​രം വെ​ള്ളിയാഴ്ച രാ​വി​ലെ 10ന് ​ഐ​വ​ർ​മ​ഠ​ത്തി​ൽ.