യാ​ത്രി​ക​ർ പി​ട​ഞ്ഞുമ​രി​ക്കു​ന്പോ​ഴും അ​ധി​കാ​രി​ക​ൾ​ക്കു അ​ന​ക്ക​മി​ല്ല
Tuesday, January 25, 2022 12:51 AM IST
വ​ട​ക്ക​ഞ്ചേ​രി: മം​ഗ​ലം പാ​ല​ത്തി​ന​ടു​ത്ത ദേ​ശീ​യ​പാ​ത​യി​ലെ സി​ഗ്ന​ൽ ജം​ഗ്ഷ​നി​ൽ വാ​ഹ​ന യാ​ത്രി​ക​ർ പി​ട​ഞ്ഞുമ​രി​ക്കു​ന്പോ​ഴും അ​ധി​കൃ​ത​ർ​ക്ക് അ​ന​ക്ക​മി​ല്ല.

ബൈ​ക്ക് യാ​ത്രി​ക​നാ​യ വ​ട​ക്ക​ഞ്ചേ​രി മം​ഗ​ലം സ്വ​ദേ​ശി ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഇ​വി​ടെ ലോ​റി​യി​ടി​ച്ച് മ​രി​ച്ചു. ദു​ര​ന്ത​ങ്ങ​ൾ ഒ​ന്നി​നു പിറ​കെ മ​റ്റൊ​ന്നാ​യി ജം​ഗ്ഷ​നി​ൽ അ​ര​ങ്ങേ​റു​ന്പോ​ഴും ദൂ​രേ​ക്കുപോ​ലും കാ​ണാ​ത്ത ചെ​റി​യ മ​ഞ്ഞലൈ​റ്റി​ൽ ഒ​തു​ങ്ങുക​യാ​ണ് ദേ​ശീ​യപാ​ത അ​ധി​കൃ​ത​രു​ടെ റോ​ഡ് സു​ര​ക്ഷ.

യാ​തൊ​രു സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​മി​ല്ലാ​തെ​യാ​ണ് ഇ​വി​ടെ വാ​ഹ​ന​ങ്ങ​ൾ ത​ല​ങ്ങും വി​ല​ങ്ങും ക​ട​ന്നു പോ​കു​ന്ന​ത്. ദേ​ശീ​യ​പാ​ത മം​ഗ​ലം പാ​ല​ത്തി​ന​ടു​ത്ത യു ​ടേ​ണ്‍ ജം​ഗ്ഷ​നി​ൽ സ​മ​യ ക്ര​മീ​ക​ര​ണ​മു​ള്ള ട്രാ​ഫി​ക് സി​ഗ്ന​ൽ സി​സ്റ്റം സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ട് ഏ​റെനാ​ളാ​യെ​ങ്കി​ലും മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് അ​ധി​കാ​രി​ക​ളെ​ല്ലാം.

വാ​ഹ​ന​ങ്ങ​ൾ ചീ​റിപ്പാ​ഞ്ഞ് പോ​കു​ന്ന തൃ​ശൂ​ർ ലൈ​നി​നും പാ​ല​ക്കാ​ട് ലൈ​നി​നും ഇ​ട​യി​ലൂ​ടെ​യാ​ണ് വ​ട​ക്ക​ഞ്ചേ​രി​യി​ൽനി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​യ​റി പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന​ത്.
തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​നത്തി​ര​ക്ക് കു​റ​യു​ന്പോ​ൾ വ​ട​ക്ക​ഞ്ചേ​രി യ​ത്തീം​ഖാ​ന വ​ഴി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ ക​യ​റി മ​ധ്യ​ഭാ​ഗ​ത്ത് എ​ത്തിനി​ന്ന് ചീ​റിപ്പാ​ഞ്ഞു വ​രു​ന്ന പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ പ്രാ​ണ​ന​ട​ക്കി​പ്പി​ടി​ച്ചു വേ​ണം ക​ട​ക്കാ​ൻ.

ഇ​തി​നി​ടെ വാ​ഹ​നം ഓ​ടി​ക്കു​ന്ന​യാ​ൾ​ക്കു ചെ​റി​യ അ​ശ്ര​ദ്ധ​യോ ക​ണ​ക്കു​കൂ​ട്ട​ൽ തെ​റ്റു​ക​യോ ചെ​യ്താ​ൽ വ​ലി​യ അ​പ​ക​ടം ഇ​വി​ടെ സം​ഭ​വി​ക്കും.​ ഈ യു ​ടേ​ണ്‍ ജം​ഗ്ഷ​നി​ൽ ഓ​രോ മാ​സ​വും ഉ​ണ്ടാ​കു​ന്ന ചെ​റു​തും വ​ലു​തു​മാ​യ അ​പ​ക​ട​ങ്ങ​ളു​ടെ ശ​രാ​ശ​രി എ​ണ്ണം പ​തി​ന​ഞ്ചി​ലേ​റെ​യെ​ന്നാ​ണ് ക​ണ​ക്ക്.​

ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ജം​ഗ്ഷ​നി​ൽ സ്വ​കാ​ര്യ ബ​സും ച​ര​ക്കു ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്കു പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്നാ​ണ് ജം​ഗ്ഷ​നി​ലെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ൽ വ​ലി​യ വീ​ഴ്ച​ക​ളു​ണ്ടെ​ന്ന തി​രി​ച്ച​റി​വ് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് ഉ​ണ്ടാ​യ​ത്.​

തു​ട​ർ​ന്ന് താത്കാ​ലി​ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചെ​ങ്കി​ലും ഇ​വി​ടത്തെ വാ​ഹ​നത്തിര​ക്കി​ന് അ​തൊ​ന്നും പ​രി​ഹാ​ര​മാ​യി​ല്ല.

മാ​സ​ങ്ങ​ൾ​ക്കുമു​ന്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർടി​ഒ എം.​കെ.​ജ​യേ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ഷ​ണ​ൽ ഹൈ​വെ സേ​ഫ്ടി ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ വി​വി​ധ വ​കു​പ്പു​ത​ല മേ​ധാ​വി​ക​ൾ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

കൂ​ടു​ത​ൽ വെ​ളി​ച്ച സം​വി​ധാ​ന​ങ്ങ​ളും അ​പ​ക​ട മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്കു​മെ​ന്നാ​യി​രു​ന്നു ഉ​റ​പ്പ്. എ​ന്നാ​ൽ അ​ത്ത​രം സൂ​ത്ര​വി​ദ്യ കൊ​ണ്ടൊ​ന്നും ഇ​വി​ടെ അ​പ​ക​ട​ങ്ങ​ൾ കു​റ​യി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.​

എ​തി​ർ ദി​ശ​ക​ളി​ൽനി​ന്നും വാ​ഹ​ന​ങ്ങ​ൾ വ​രു​ന്നു​ണ്ടോ എ​ന്നു നോ​ക്കി ജം​ഗ്ഷ​നി​ൽ ക​യ​റി തി​രി​ഞ്ഞു പോ​കാ​ൻ ഇ​വി​ടെ സ്ഥ​ല​മി​ല്ലെ​ന്ന​താ​ണ് പ്ര​ധാ​ന ന്യൂ​ന​ത. ഈ ​സ്ഥ​ലപ​രി​മി​തി പ​രി​ഹ​രി​ക്കാ​നും ക​ഴി​യി​ല്ല.​

അ​തി​നാ​ൽ സ​മ​യം ക്ര​മീ​ക​രി​ച്ച് വാ​ഹ​ന​ങ്ങ​ൾ ഓ​രോ ദി​ശ​ക​ളി​ലേ​ക്കും ക​ട​ന്നുപോ​കാ​നു​ള്ള ടൈം ​ട്രാ​ഫി​ക് സി​ഗ്ന​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന ആ​വ​ശ്യം. മം​ഗ​ല​ത്തെ പാ​ലം പ​ണി പൂ​ർ​ത്തി​യാ​യാ​ൽ ഇ​നി മം​ഗ​ലം ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ളും സി​ഗ്ന​ൽ ജം​ഗ്ഷ​ൻവ​ഴി ക​ട​ന്നു പോ​ക​ണം.

ച​ങ്ങ​ലക്ക​ണ്ണി പോ​ലെ ച​ര​ക്കു ലോ​റി​ക​ളാ​ണ് ഈ ​അ​പ​ക​ട​മു​ന​ന്പി​ലൂ​ടെ ക​ട​ന്നുപോ​കേ​ണ്ട​ത്.